KERALANEWS

കേരളത്തില്‍ കൊവിഡ് മരണനിരക്ക് കുറയുന്നു:മുഖ്യമന്ത്രി

തിരുവനന്തപുരം:കേരളത്തിൽ കൊവിഡ് മരണനിരക്ക് കുറയുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെയ് മാസം മുതലുള്ള മരണ നിരക്കിൻ്റെ കണക്കുകൾ വച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്. ഇതുകൊണ്ടൊക്കെയാണ് കേരളത്തിൻ്റെ ആരോഗ്യമേഖല അന്തർദേശീയ തലത്തിൽ പോലും അംഗീകരിക്കപ്പെടുന്നത് എന്നും കേരളം ഒരു ബഹുമതിയുടെയും പിന്നാലെ പോയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

“മെയ് മാസത്തിൽ .77 ആയിരുന്നു മരണനിരക്ക്. ജൂണിൽ അത് .45 ശതമാനമായി കുറഞ്ഞു. ഓഗസ്റ്റിൽ .4 ശതമാനം ആയി. സെപ്തംബറിൽ .38 ശതമാനമായി കുറഞ്ഞു. ഒക്ടോബറിൽ ഇതുവരെയുള്ള മരണനിരക്ക് .28 ശതമാനമാണ്. ഈ ഘട്ടത്തിലും നമുക്ക് മരണനിരക്ക് കുറച്ച് കൊണ്ടുവരാൻ കഴിയുന്നു എന്നത് അഭിമാനാർഹമായ നേട്ടമാണ്. ഇതുകൊണ്ടൊക്കെയാണ് കേരളത്തിൻ്റെ ആരോഗ്യമേഖല അന്തർദേശീയ തലത്തിൽ പോലും അംഗീകരിക്കപ്പെടുന്നത്. അല്ലാതെ, കേരളം ഒരു ബഹുമതിയുടെയും പിന്നാലെ പോയിട്ടില്ല. ഒരു അവാർഡിനും അപേക്ഷ സമർപ്പിച്ചിട്ടുമില്ല.”- മുഖ്യമന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close