KERALANEWS

കേരളത്തില്‍ കൊവിഡ് വ്യാപനം; സര്‍ക്കാരിന് സംഭവിച്ച വലിയ വീഴ്ച്ച

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ നിയന്ത്രണവിധേയമായിട്ടും കേരളത്തില്‍ കൊവിഡ് വ്യാപനത്തില്‍ കുറവില്ലാത്തത് ആശങ്ക ജനിപ്പിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സംസ്ഥാനത്ത് കൊവിഡിനെ നിലംപരിശാക്കിയെന്നാണ് പിആര്‍ ഏജന്‍സികളെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ നടത്തിയ പ്രചരണമെന്നും എന്നാല്‍ യഥാര്‍ഥ്യം ഇപ്പോള്‍ വ്യക്തമായെന്നും മുരളീധരന്‍ പരിഹസിച്ചു. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് സംഭവിച്ച വലിയ വീഴ്ച്ച പ്രതിപക്ഷം പോലും ചൂണ്ടിക്കാണിച്ചില്ല എന്നും. കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം ഇപ്പോഴും ഒന്നാമത് എന്നാ മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും അവകാശവാദം തെറ്റാണന്നും അദ്ദേഹം പറഞ്ഞു.നിലവിലെ കൊവിഡ് കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യത്തെ നാല്പത് ശതമാനം കോവിഡ് ബാധിതരും കേരളത്തിലാണെന്ന് വ്യക്തമാക്കും. കോവിഡ് മരണ നിരക്ക് ബോധപൂര്‍വ്വം കുറച്ചു കാണിക്കുകയാണ് സര്‍ക്കാര്‍. ഐസിഎംആറിന്റെ മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പാലിക്കുന്നില്ല. പ്രതിരോധത്തിന്റെ ക്രെഡിറ്റ് എടുത്തവര്‍ പരാജയത്തിന്റെ ക്രെഡിറ്റ് കൂടി ഏറ്റെടുക്കാന്‍ തയ്യാറാവണം.ആരോഗ്യ മന്ത്രിക്ക് ഇപ്പോള്‍ താല്‍പര്യം മാഗസിനുകളുടെ കവര്‍ പേജ് ആകാനാണ്. കേരളത്തിലെ സ്ഥിതിഗതികള്‍ പരിശോധിച്ച കേന്ദ്രസംഘം എന്താണ് പറഞ്ഞതെന്ന് തനിക്കറിയാമെന്നും
തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു.
.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close