Breaking NewsINDIANEWS

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി ദില്ലി സര്‍ക്കാര്‍, കേരളത്തിന് പുറമേ നാലു സംസ്ഥാനങ്ങള്‍ക്കും ബാധകം

ദില്ലി: കര്‍ണാടകത്തിന് പുറമെ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ദില്ലിയിലേക്ക് പ്രവേശിക്കാനും ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി. മറ്റന്നാള്‍ മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ചത്തീസ്ഗഢ്, മധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മഹാരാഷ്ട്രയും കര്‍ണാടകയിലും നേരത്തെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയായിരുന്നു. യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാണെന്ന് കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

കേരളത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് വിമാന മാര്‍ഗമോ ട്രെയിന് മാര്‍ഗമോ വരുന്നവര്‍ക്കും 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണം. ഇല്ലെങ്കില്‍ റെയില്‍വേ സ്റ്റേഷനിലും വിമാനത്താവളത്തിലും പരിശോധന നടത്തേണ്ടവരും.മാര്‍ച്ച് 15 മുതല്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാനാകൂ. ാജ്യത്ത് സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളില്‍ ഏറെയും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close