KERALANEWS

കേരളത്തില്‍ മെമു സര്‍വീസ് അടുത്ത മാസം ആരംഭിക്കാനുള്ള ശുപാര്‍ശ റെയില്‍വേ ബോര്‍ഡിന് കൈമാറി

കൊച്ചി : കേരളത്തില്‍ മെമു സര്‍വീസ് അടുത്ത മാസം ആരംഭിച്ചേക്കും. ഇതിനുള്ള ശുപാര്‍ശ റെയില്‍വേ ബോര്‍ഡിന് കൈമാറി. മലബാര്‍ മേഖലയിലെ മെമു സര്‍വീസും ഇതോടൊപ്പം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.ഷൊര്‍ണൂര്‍- കോഴിക്കോട് റൂട്ടില്‍ ആരംഭിക്കുന്ന മെമു കണ്ണൂര്‍ വരെ നീട്ടുന്നതും പരിഗണനയിലുണ്ട്.

കൊല്ലം-എറണാകുളം, എറണാകുളം-ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍-കണ്ണൂര്‍ എന്ന രീതിയിലാകും സര്‍വീസ്.മെമു സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ റിസര്‍വേഷന്‍ ബാധകമാകുമോ എന്ന് വ്യക്തമല്ല. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തില്‍ താഴെ ആകുന്ന മുറയ്ക്കേ റിസര്‍വേഷനില്ലാത്ത യാത്ര അനുവദിക്കേണ്ടതുള്ളൂ എന്ന നിലപാടാണ് അധികൃതര്‍ക്കുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close