KERALANEWS

കേരളത്തില്‍ വികസനമെന്നാല്‍ അഴിമതിയായി മാറിയിരിക്കുന്നു:രമേശ് ചെന്നിത്തല

കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് കച്ചവടത്തിനും അഴിമതിക്കും സിപിഐഎം അനുമതി നല്‍കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഇവയെക്കുറിച്ചൊന്നും അന്വേഷിക്കേണ്ടെന്ന നിലപാടിലാണ് സിപിഐഎം. പാര്‍ട്ടി ഇപ്പോള്‍ പരിതാപകരമായ സ്ഥിതിയിലാണെന്നും കേരളത്തില്‍ വികസനമെന്നാല്‍ അഴിമതിയായി മാറിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തില്‍ ഇത്തവണ കല്ലിന് ക്ഷാമമാണെന്നാണ് പറയുന്നത്. മുഖ്യമന്ത്രി അങ്ങോളമിങ്ങോളം കല്ലിട്ട് നടക്കുകയാണ്.ആളുകളെ കബളിപ്പിക്കാനുള്ള നടപടികളാണ് ഇതെല്ലാമെന്നും ചെന്നിത്തല പറഞ്ഞു. ഒരു വന്‍കിട വികസന പദ്ധതിക്ക് തുടക്കമിടുകയോ പൂര്‍ത്തീകരിക്കാനോ കഴിയാത്ത സര്‍ക്കാരാണിതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.’സംസ്ഥാനത്ത് വികസനമെന്നാല്‍ കമ്മീഷനായി മാറിയിരിക്കുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കുന്ന സമയത്താണ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് ലൈഫ് മിഷന്‍ ഇടപാടില്‍ 9.5 കോടിയുടെ കമ്മീഷന്‍ വാങ്ങിയതായി പുറത്ത് വന്നത്. അതിനെക്കുറിച്ച് അന്വേഷിക്കണ്ടായെന്ന് മുഖ്യമന്ത്രി പറയുന്നത് എന്തുകൊണ്ടാണ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസും ഇതുപേലെ തന്നെ. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ സംസ്ഥാനത്തിനകത്തും പുറത്തും മയക്കുമരുന്ന് വ്യാപാരം നടത്തുന്നു. കോടികള്‍ സമ്പാദിക്കുന്നു. അതും അന്വേഷിക്കേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. അതുപോലെ തന്നെയാണ് ശിവശങ്കറിനെ ചോദ്യം ചെയ്തപ്പോല്‍ കിട്ടിയ വിവരങ്ങള്‍.’ രമേശ് ചെന്നിത്തല പറഞ്ഞു.ഇത്തരം കാര്യങ്ങളെല്ലാം അന്വേഷണത്തിന് വിധേയമാവുമ്പോള്‍ അന്വേഷണ ഏജന്‍സികളെ ഇതില്‍ നിന്നെല്ലാം തടസപ്പെടുത്താനാണ് മുഖ്യമന്ത്രിയും സര്‍ക്കാരും ശ്രമം നടത്തുന്നതെന്നും ഞങ്ങള്‍ അഴിമതി നടത്തും ആരും അന്വേഷണിക്കണ്ടയെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. ഇത് നാണം കെട്ട നിലപാടാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close