Breaking NewsCovid UpdatesKERALA

കേരളത്തില്‍ വീണ്ടും കൊവിഡ് മരണം; പാലക്കാട് സ്വദേശിനിയാണ് മരണമടഞ്ഞത്

പാലക്കാട്; സംസ്ഥാനത്ത് വീണ്ടുമൊരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാളാണ് കൊവിഡ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. 73 വയസായിരുന്നു. മെയ് 25-നാണ് മീനാക്ഷി അമ്മാള്‍ ചെന്നൈയില്‍ നിന്നും പാലക്കാട് എത്തിയത്. തുടര്‍ന്ന് ശ്രീകൃഷ്ണപുരത്തെ സഹോദരന്റെ വീട്ടില്‍ ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. മെയ് 28-ന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മീനാക്ഷി അമ്മാളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഇവരുടെ ആദ്യത്തെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നുവെങ്കിലും. മരണശേഷം അയച്ച സാംപിള്‍ ആണ് കൊവിഡ് പൊസീറ്റീവായത്. ഇവര്‍ക്ക് നേരത്തെ പ്രമേഹം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളുണ്ടായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇവരുടെ സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇന്നു തന്നെ നടത്തും. മീനാക്ഷി അമ്മാളിന്റെ മരണത്തോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങള്‍ പതിനൊന്നായി.

Tags
Show More

Related Articles

Back to top button
Close