Breaking NewsKERALA

കേരളത്തില്‍ വീണ്ടും കോവിഡ് മരണം, മരിച്ചത് തിരുവനന്തപുരം സ്വദേശി

തിരുവനന്തപുരം: കോവിഡ് 19 രോഗബാധിതനായി അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അബ്ദുള്‍ അസീസ് (68) ഇന്നലെ അര്‍ദ്ധരാത്രിയോടുകൂടി നിര്യാതനായി. ദീര്‍ഘനാളായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും തൈറോയിഡ് സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു, കഴിഞ്ഞ 5 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്, ചികില്‍സയിലായിരിക്കെ ഇദ്ദേഹത്തിന് കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകുകയും തുടര്‍ന്ന് വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തകരാറിലായതിനാല്‍ ഡയാലിസിസ് തുടങ്ങിയിരുന്നു , ഇത്തരത്തില്‍ മരണമെപ്പെടുന്ന ആള്‍ക്കാരുടെ മൃതദേഹം സംസ്‌കരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും മൃതദേഹം സംസ്‌കരിക്കുന്നത്. ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റേയും ജില്ലാ മെഡിക്കല്‍ ഓഫീസറുടേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റേയും നേതൃത്വത്തിലുള്ള നടപടികള്‍ പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം എറണാകുളത്താണ് ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

Tags
Show More

Related Articles

Back to top button
Close