KERALANEWS

കേരളത്തില്‍ വെള്ളക്കരം കൂട്ടി സര്‍ക്കാരിന്റെ ഇരുട്ടടി,വാര്‍ഷിക നിരക്കില്‍ അഞ്ചുശതമാനം വര്‍ധന

തിരുവനന്തപുരം: ഇന്ധന വില വര്‍ധനവില്‍പ്പെട്ട് ജനങ്ങള്‍ നട്ടം തിരിയുന്നതിനിടെ കേരളത്തില്‍ വെള്ളക്കരം കൂട്ടി സര്‍ക്കാരിന്റെ ഇരുട്ടടി. വാര്‍ഷിക നിരക്കില്‍ അഞ്ചുശതമാനം വര്‍ധിപ്പിച്ച് ഉത്തരവ് പുറത്തിറക്കി. അതേസമയം, സര്‍ക്കാര്‍ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണെന്നും വെള്ളക്കരം കൂട്ടാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടി പ്രതികരിച്ചു.

മന്ത്രിസഭ തീരുമാനമില്ലെന്ന് മന്ത്രി പറയുമ്പോഴും ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഭാരമാകും. വെള്ളക്കരം കൂട്ടില്ലെന്ന് ഇടതുമുന്നണിയും സര്‍ക്കാരും കഴിഞ്ഞ ദിവസം നല്‍കിയ വാഗ്ദാനം ലംഘിച്ചാണ് ജലവകുപ്പിന്റെ അഞ്ചുശതമാനം നിരക്ക് വര്‍ധനയുടെ ഉത്തരവ്.ഏപ്രില്‍ ഒന്നു മുതല്‍ വെള്ളക്കരം കൂട്ടുമെന്നാണ് ഉത്തരവ്. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി രണ്ടു ശതമാനം വര്‍ധിപ്പിക്കണമെങ്കില്‍ വെള്ളക്കരം കൂട്ടമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണു തീരുമാനമെന്ന് ഉത്തരവില്‍ പറയുന്നു.

ഉത്തരവ് സാങ്കേതികമാണെന്നും നടപ്പാക്കുന്നത് മന്ത്രിസഭയില്‍ ആലോചിച്ചിട്ട് മാത്രമെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. വില കൂടിയാല്‍ തന്നെ ജനങ്ങള്‍ക്ക് ഭാരമാകില്ലെന്നും അരശതമാനമാണു കൂടുകയെന്നുമാണു മന്ത്രിയുടെ വിശദീകരണം.ആയിരം ലീറ്ററിന് നാലുരൂപയാണ് നിലവിലെ മാസനിരക്ക്. ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ഒന്നാം തീയതി മുതല്‍ അധികനിരക്ക് ഉപഭോക്താക്കള്‍ നല്‍കേണ്ടിവരും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close