തിരുവനന്തപുരം: കേരളത്തില്‍ 16 ഇനം പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തറവില നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 550 കേന്ദ്രങ്ങള്‍ വഴി പച്ചക്കറി സംഭരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി ഇറക്കുമതി കുറഞ്ഞതോടെ വിപണിയില്‍ പച്ചക്കറി വില ഉയര്‍ന്നിരുന്നു. കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറി എത്തുന്നത്. ഇവിടങ്ങളില്‍ കഴിഞ്ഞ കനത്ത മഴ പെയ്തതോടെ വിളനാശം സംഭവിച്ചതാണ് ഇറക്കുമതി കുറയാനും വില കുത്തനെ ഉയരാനും കാരണമായതെന്നാണ് വ്യാപാരികള്‍ പറയുന്നത്.
കേരളത്തില്‍ 16 ഇനം പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിക്കാന്‍ സംസ്ഥാന മന്ത്രിസഭാ തയ്യാറായി യോഗം

Leave a comment
Leave a comment