KERALATop News

കേരളത്തില്‍ 5000 കടന്ന് കോവിഡ് രോഗികള്‍; ഇന്ന് 5,376 പുതിയ കേസുകള്‍; സമ്പര്‍ക്കത്തിലൂടെ 4,426

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കോവിഡ് രോഗികള്‍ അയ്യായിരം കടന്നു. ഇന്ന് 5,376 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 20പേരാണ് മരിച്ചത്. കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കോവിഡ് മുക്തരായി ഇന്ന് 2,591പേര്‍ ആശുപത്രി വിട്ടു. സമ്പര്‍ക്കത്തിലൂടെ 4,426 പേര്‍ക്കാണ് രോഗം ബാധിച്ചത്. 99പര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഉറവിടമറിയാത്ത കേസുകള്‍ 640 ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.51,200 സാംപിള്‍ പരിശോധിച്ചു. തിരുവനന്തപുരത്ത് 852 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അനാവശ്യമായ ഭീതിയും തെറ്റിധാരണയുമുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ ഭീതിയുടെ ആവശ്യമില്ല. സ്വന്തം വീട്ടില്‍ തന്നെ ക്വാറന്റീനില്‍ കഴിയുന്നത് മാനസിക സമര്‍ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close