HEALTHKERALANEWSTop News

കേരളത്തിൽ ആദ്യമായി സിക്ക വൈറസ് ബാധ; രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് 13 പേർക്ക്

തിരുവനന്തപുരം: കൊതുകുകളിൽ നിന്നും പടരുന്ന സിക്ക വൈറസ്ബാധ ആദ്യമായി കേരളത്തിൽ സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരത്തിലാണ് രോഗം ബാധിച്ച 13 പേരെ കണ്ടെത്തിയത്. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ളവർക്കാണ് രോഗബാധ.

പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ അധികവും ആരോഗ്യപ്രവർത്തകരാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഗർഭിണികൾക്ക് രോഗബാധയുണ്ടായാൽ ഗുരുതരമായേക്കാം. ഈ രോഗം ബാധിച്ചാൽ ഗുരുതര പ്രശ്‌നങ്ങൾ ഉണ്ടാകില്ല. പനി, സന്ധിവേദന, മേലാകെ ചുവന്ന പാടുകൾ, കണ്ണുകളിൽ ചുവപ്പ് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. പൂർണമായും വിശ്രമിക്കുന്നത് മാത്രമാണ് പ്രതിവിധി. രോഗബാധിതരിൽ കാണുന്ന വിഷമതകൾക്ക് മരുന്നുകളും നൽകും.

പകൽ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നിവയുടേതിന് സമാനമായ രോഗലക്ഷണമാണുള‌ളത്. ഗർഭിണികൾക്ക് രോഗം ബാധിച്ചാൽ കുഞ്ഞുങ്ങളുടെ തലയോട്ടിക്ക് വളർച്ചക്കുറവുണ്ടാകാൻ ഇടയുണ്ട്. ലൈംഗിക ബന്ധം വഴിയും രക്തദാനം വഴിയും രോഗം പടരാം.രക്തം, മൂത്രം എന്നിവ പരിശോധിക്കുന്നതിലൂടെയാണ് രോഗബാധ സ്ഥിരീകരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close