Breaking NewsKERALANEWSTop News

കേരളത്തിൽ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക് മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷ മാറ്റിവയ്‌ക്കേണ്ട സാഹചര്യം ഇപ്പോൾ നിലവിലില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് വ്യക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് പരീക്ഷ നടത്തും എന്നും ജാഗ്രത പാലിക്കാൻ വേണ്ട നിർദ്ദേശങ്ങൾ അധ്യാപകര്‍ക്ക് നല്‍കിയിട്ടുണ്ട് എന്നും ഡയറക്ടറേറ് വ്യക്‌തമാക്കി. എല്ലാവരും ത്രീ ലെയര്‍ മാസ്‌ക് ധരിക്കണമെന്നും കുട്ടികള്‍ ഒരു തരത്തിലും ഇടകലരരുതെന്നും നിര്‍ദേശമുണ്ട്.

അതേസമയം സിബിഎസ്ഇയുടെ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കാനും പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കാനും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേര്‍ന്ന ഉന്നതതല യോഗത്തിൽ തീരുമാനാമായി.. മാറ്റിവച്ച പന്ത്രണ്ടാം ക്ലാസ് പരീക്ഷ എന്നുനടത്തുമെന്നതടക്കമുള്ള കാര്യങ്ങള്‍ ജൂണ്‍ ഒന്നിന് ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനിക്കും എന്നും, പരീക്ഷക്ക് 15 ദിവസം മുൻപെങ്കിലും അറിയിക്കും എന്നും യോഗം തീരുമാനിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close