Breaking NewsKERALANEWSTop News

കേരളത്തിൽ രണ്ടാഴ്ച്ച ലോക് ഡൗൺ വേണമെന്ന് കെജിഎംഒഎ; സംസ്ഥാനം അതിതീവ്ര രോഗവ്യാപനത്തിന്റെ ഘട്ടത്തിലെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ലോക് ഡൗൺ വേണമെന്ന ആവശ്യവുമായി കേരള​ ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ. കെജിഎംഒഎ സർക്കാരിന് സമർപ്പിച്ച എട്ടിന നിർദ്ദേശത്തിലാണ് സംസ്ഥാനത്ത് രണ്ടാഴ്ച്ച ലോക് ഡൗൺ ഏർപ്പെടുത്തണമെന്ന നിർദ്ദേശമുള്ളത്. കോവിഡ് രോ​ഗികളുടെ എണ്ണം കൂടുന്നത് അപായ സൂചനയാണെന്നും കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയമിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

രണ്ടരലക്ഷം രോഗികളും 25 ശതമാനത്തിന് മുകളിൽ ടി പി ആറും നിലവിലുള്ള നമ്മുടെ സംസ്ഥാനം അതിതീവ്ര രോഗവ്യാപനത്തിൻ്റെ ഘട്ടത്തിലാണ്. ജനിതകവ്യതിയാനം വന്ന വൈറസ് വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് വായുമാർഗത്തിലൂടെയും പകരും എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒരു രോഗിയിൽ നിന്ന് നൂറുകണക്കിന് പേരിലേക്ക് ഇത് പകരാൻ ഇടവരുത്തുന്നുണ്ട്. ഈ സാഹ്യചത്തില്‍ സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക്ഡൗൺ ഏർപ്പെടുത്തമെന്നാണ് കെജിഎംഒഎ നിര്‍ദ്ദേശിക്കുന്നത്.

കോവിഡ് ആശുപത്രികള്‍ ഗുരുതര രോഗികള്‍ക്കായി മാറ്റിവയ്ക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു. കൂടുതല്‍ ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ലഭ്യമാക്കണം. പിപിഇ കിറ്റുകളുടെ ലഭ്യത യുദ്ധാകാലടിസ്ഥാനത്തില്‍ ഉറപ്പാക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിശ്ചിത കിടക്കകള്‍ മാറ്റി വയ്ക്കണമെന്നും കെജിഎംഒഎ കത്തില്‍ വ്യക്തമാക്കി.

ജനിതക വ്യതിയാനം സംഭവിച്ച ഈ വൈറസ് വായുവിലൂടെ പകരുമെന്ന പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് കെജിഎംഒ ലോക് ഡൗൺ എന്ന ആവശ്യം മുന്നോട്ട് വെക്കുന്നത്. ജനങ്ങളെ രണ്ടാഴ്ച പുറത്തിറങ്ങാന്‍ അനുവദിക്കാതെ വീട്ടിലിരുത്തിയാല്‍ വൈറസ് വ്യാപനത്തിന്റെ തീവ്രത ഏറെക്കുറെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കെജിഎംഒഎ കണക്കുകൂട്ടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close