KERALANEWS

കേരളപ്പിറവി ദിനത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ സമരപരിപാടികളുമായി പ്രതിപക്ഷം. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ഇന്ന് വഞ്ചനാ ദിനം ആചരിക്കും. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് സത്യാഗ്രഹം നടത്തും. ഓരോ വാര്‍ഡിലും 10 പേര്‍ പങ്കെടുക്കുന്ന സത്യാഗ്രഹമാണ് നടക്കുന്നത്. സത്യാഗ്രഹത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനുമുന്നില്‍ നടക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍, എന്നിവര്‍ പങ്കെടുക്കും.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയത്തും, മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും, കേരളാ കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് തൊടുപുഴയിലും, സത്യാഗ്രഹത്തില്‍ പങ്കെടുക്കും.

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഇന്ന് സംസ്ഥാനത്ത് സമര ശൃംഖലയുമായി പ്രതിഷേധിക്കും. രാവിലെ 11 മണിക്ക് മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ദേശീയ പാതയിലും ,സംസ്ഥാന പാതകളിലുമായിരിക്കും സമരം. കൊവിഡ് മാനദണ്ഡം പാലിച്ച് 50 മീറ്റര്‍ അകലത്തില്‍ 5 പേരാണ് ശൃംഖലയില്‍ പങ്കെടുക്കുക. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും, ഒ രാജഗോപാല്‍ എംഎല്‍എയും സെക്രട്ടറിയേറ്റിന് മുന്നിലും, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളകുട്ടി എറണാകുളത്തും, പി കെ കൃഷ്ണദാസ് കാസര്‍ഗോഡും സമരശൃംഖലയില്‍ അണിച്ചേരും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close