KERALATop News

കേരളപ്പിറവി മുതല്‍ മീഡിയമംഗളം കാഴ്ചവയ്ക്കുന്നു ‘സണ്‍ഡേ സ്പെഷ്യല്‍’

നവംബര്‍ ഒന്ന് കേരള പിറവി ദിനത്തില്‍ പ്രിയപ്പെട്ട പ്രക്ഷേകര്‍ക്കായി മീഡിയ മംഗളത്തില്‍ നിന്ന് പുതിയ ഒരു പരിപാടി കൂടി ആരംഭിക്കുന്നു. സണ്‍ഡേ സ്‌പെഷ്യല്‍. എല്ലാ ഞായറാഴ്ചയും ഒരു വിശിഷ്ട വ്യക്തിത്വവുമായുള്ള അഭിമുഖം നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. ആദ്യ എപ്പിസോഡില്‍ കാരിത്താസ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ജോജോ വി. ജോസഫുമായി നടത്തിയ അഭിമുഖമാണ്. മനുഷ്യരില്‍ സര്‍വസാധാരണമായി കാണുന്ന ക്യാന്‍സര്‍, ഇവയുടെ ലക്ഷണങ്ങള്‍, ചികിത്സകള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെക്കുറിച്ച് ഡോക്റ്റര്‍ വിശദമായി സംസാരിക്കുന്നു. രാവിലെ പത്തു മണിക്ക് മീഡിയ മംഗളം യുട്യൂബ് ചാനല്‍ വഴി ഈ അഭിമുഖം കാണാന്‍ സാധിക്കും. കൂടാതെ മീഡിയ മംഗളത്തിന്റെ വെബ്‌സൈറ്റ്, ഫെയ്സ്ബുക്ക്, ട്വിറ്റര്‍ പേജുകള്‍ വഴിയും ഈ പരിപാടി കാണാന്‍ സാധിക്കും. ഈ പ്രത്യേക പരിപാടി കൂടാതെ എല്ലാ ദിവസവും അഞ്ചു മണിക്ക് മീഡിയമംഗളം ടോപ് ഫൈവ് എന്ന പേരില്‍ വാര്‍ത്താ ബുള്ളറ്റിനുകള്‍ മീഡിയമംഗളത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close