KERALANEWSTrending

കേരളസർക്കാർ വ്യവസായങ്ങൾക്ക് മികച്ച പിന്തുണ നൽകുന്നെന്ന് ഹര്‍ഷ് ഗോയങ്ക; രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന് പിണറായി വിജയന്റെ മറുപടി; മറുപടി കിറ്റക്സിനോ ഗോയങ്കക്കോ എന്ന് ചോദ്യം

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന് ട്വിറ്ററിൽ കുറിച്ച് പിണറായി വിജയൻ. വ്യവസായി ഹര്‍ഷ് ഗോയങ്കെയുടെ അഭിനന്ദന ട്വീറ്റിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ്. കിറ്റക്‌സുമായുള്ള വിവാദം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴുള്ള ഈ ട്വീറ്റ് കിറ്റക്സിന് കൂടിയുള്ള പരോക്ഷ മറുപടി ആണെന്നാണ് വിലയിരുത്തൽ.

കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കള്‍ തങ്ങളാണെന്നും സര്‍ക്കാറില്‍ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നുമാണ് വ്യവയായി ഹര്‍ഷ് ഗോയങ്ക ട്വീറ്റ് ചെയ്തത്. വ്യവസായ സൗഹൃദ നയം എല്‍ഡിഎഫ് തുടരുമെന്നും വ്യവസായങ്ങളുടെ സുസ്ഥിരമായ നിലനില്‍പ്പ് സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും പിണറായി വിജയന്‍ മറുപടി ട്വീറ്റില്‍ കുറിച്ചു.

വ്യവസായവുമായി മുന്നോട്ടുപോകാന്‍ അനുവദിക്കുന്നില്ലെന്നും നിക്ഷേപ പദ്ധതി പിന്‍വലിക്കുകയാണെന്നും പറഞ്ഞ് പ്രമുഖ കമ്പനിയായ കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് സര്‍ക്കാരിനെതിരെ രംഗത്തു വന്നതിനു പിന്നാലെ ആറ് സംസ്ഥാനങ്ങൾ പിന്തുണ അറിയിച്ച് സാബു ജേക്കബിനെ ബന്ധപ്പെട്ടിരുന്നു. കേരളസർക്കാരും അനുനയ നീക്കങ്ങൾ തുടങ്ങിയിരുന്നു. തുടരെ തുടരെ പരിശോധന നടത്തി തൊഴില്‍വകുപ്പ് പീഡിപ്പിക്കുകയാണെന്നാണ് സബ് ജേക്കബ് അറിയിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close