KERALANEWSTop News

കേരളാ കോൺഗ്രസ് സൈദ്ധാന്തിക നിരയിലെ ഒന്നാമൻ;ആത്മാഭിമാനം പണയം വയ്ക്കാത്ത ആദർശശാലി; ഡോ.എൻ.ജയരാജിന്റെ ചീഫ് വിപ്പ് പദവി പ്രതിസന്ധികളിലും പാർട്ടിക്കൊപ്പം നിന്നതിന്റെ പ്രതിഫലം

കോട്ടയം: കേരളാ കോൺഗ്രസ് സൈദ്ധാന്തിക നിരയിലെ പ്രമുഖനും പരിസ്ഥിതി പ്രവർത്തകനുമായ ഡോ.എൻ.ജയരാജിനു ലഭിക്കുന്ന ചീഫ് വിപ്പ് പദവി കേരളാ കോൺഗ്രസ്(എം)ന്റെ പ്രതിസന്ധിഘട്ടങ്ങളിലും അചഞ്ചലമായി വ്യക്തിപരമായ നേട്ടങ്ങൾക്കപ്പുറം മാണി ഗ്രൂപ്പിനൊപ്പം അടിയുറച്ചു നിന്നതിന്റെ അർഹിക്കുന്ന പ്രതിഫലം തന്നെയാണ്. 1956 ൽ ചമ്പക്കരയിൽ കേരളാകോൺഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും ആയിരുന്ന കെ.നാരായണ കുറുപ്പിന്റെയും ലീലയുടെയും മകനായി ജനനം.

പെരുന്ന എൻ.എസ്.എസ്. കോളേജ് അധ്യാപകനായിരുന്ന ഡോ.ജയരാജ് റിട്ടയർമെന്റിനു ശേഷം കോട്ടയം ജില്ലാ പഞ്ചായത്തിലേക്കും രണ്ടു തവണ തിരഞ്ഞെടുക്കപെട്ടു. 2011 ൽ നിയമസഭയിലേക്ക് കന്നിയങ്കത്തിനിറങ്ങിയ ജയരാജ് കാത്തിരപള്ളിയിൽ നിന്നും സിപിഐയിലെ സുരേഷ് ടി.നായരെ പരാജയപെടുത്തിയാണ് നിയമസഭയിൽ എത്തിയത്. തുടർന്നു നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം കാഞ്ഞിരപളളിയിൽ നിന്നും ജയരാജ് ജയിച്ചു വന്നു. പരിസ്ഥിതി പ്രവർത്തകനായ ജയരാജ് ഇല പരിസ്ഥിതി മാസികയുടെ എഡിറ്ററാണ്. കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നും പി.എച്ച്.ഡി.കരസ്ഥതമാക്കിയിട്ടുണ്ട്. ഭാര്യ:ലത.ഒരു മകൾ.

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിലെ കേരള കോൺഗ്രസ് എം പ്രതിനിധി റോഷി അഗസ്റ്റിനും, ചീഫ് വിപ്പ് ഡോ. എൻ. ജയരാജിനും ആശംസകളുമായി ജോസ് കെ മാണി രം​ഗത്തെത്തിയിരുന്നു. മാണി സാറിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച്, മാതൃകാഭരണാധികാരികളായി മാറാൻ ഇരുവർക്കും കഴിയട്ടെയെന്നാണ് ജോസ് കെ മാണി ആശംസിച്ചത്. കേരള കോൺ​ഗ്രസ് എമ്മിന് അർഹമായ പരി​ഗണ നൽകിയ എൽഡിഎഫ് നേതൃത്വത്തിന് ന്ദി അറിയിക്കാനും ജോസ് കെ മാണി മറന്നില്ല.

ജോസ് കെ മാണിയുടെ വാക്കുകൾ:

”ശ്രീ റോഷി അഗസ്റ്റിനും ഡോ. എൻ. ജയരാജിനും സ്‌നേഹാഭിവാദ്യം…കേരള കോൺഗ്രസ് എം പ്രതിനിധിയായി രണ്ടാം എൽഡിഎഫ് മന്ത്രിസഭയിൽ മന്ത്രിയാവുന്ന പാർലമെന്ററി പാർട്ടി ലീഡർ ശ്രീ. റോഷി അഗസ്റ്റിനും, ഗവൺമെന്റ് ചീഫ് വിപ്പായി നിയുക്തനായ പാർലമെന്ററി പാർട്ടി ഡെപ്യൂട്ടി ലീഡർ ഡോ എൻ. ജയരാജിനും ഹൃദ്യമായ സ്‌നേഹാശംസകൾ നേരുന്നു. മാണി സാറിന്റെ വിയോഗത്തോടെ പാർട്ടി ചില പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോൾ പാർട്ടി പ്രവർത്തകരുടെ മുൻനിരയിൽ പ്രിയങ്കരരായ ശ്രീ റോഷി അഗസ്റ്റിനും ഡോ. എൻ. ജയരാജും ഉണ്ടായിരുന്നു.പതിറ്റാണ്ടുകളുടെ അനുഭവപരിചയമുള്ള നേതാക്കളാണ് ഇരുവരും. മാണി സാറിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച്, മാതൃകാഭരണാധികാരികളായി മാറാൻ ഇരുവർക്കും കഴിയട്ടെ എന്നാശംസിക്കുന്നു. ഇരുവർക്കും ഒരിക്കൽ കൂടി സ്‌നേഹാഭിവാദ്യം.”

”അതോടൊപ്പം തന്നെ പാർട്ടിയുടെ വിപ്പായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ജോബ് മൈക്കിളിനും, പാർലമെന്ററി പാർട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.പ്രമോദ് നാരായണൺ നും, പാർലമെന്ററി പാർട്ടി ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിനും ഹൃദയാഭിവാദ്യങ്ങൾ നേരുന്നു.”

https://mediamangalam.com/archives/56678

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close