Breaking NewsKERALATrending

കേരളാ പോലീസിന്‍റെ ‘കോപ്പ്’

തിരുവനന്തപുരം: കൊവിഡ് ബോധവത്കരണത്തിന്റെ ഭാഗമായി പുതിയ വെബ് സീരീസ് പരീക്ഷണവുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. വെബ് സീരിസാണെങ്കിലും നര്‍മ്മത്തിലൂടെയാണ് കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. കോപ്പ് എന്നാണ് പുത്തന്‍ പതിപ്പിന്റെ പേര് . ആദ്യം പ്രമോ വീഡിയോ, പിന്നാലെ കുട്ടന്‍പിള്ളയുടെ റോസ്റ്റിംഗ്, ഏറ്റവും ഒടുവില്‍ വെബ് സീരീസ്, സൈബര്‍ ഇടങ്ങളിലെ പുത്തന്‍ ട്രെന്‍ഡുകള്‍ ഒന്നൊന്നായി കാക്കിവത്ക്കരിക്കുകയാണ് കേരള പൊലീസ്. ആദ്യ എപ്പിസോഡില്‍ കൊവിഡ് ബോധവത്ക്കരണത്തിനാണ് ഊന്നല്‍, ഡിസ്റ്റന്റ് മുക്കെന്നാണ് ഇതിന്റെ പേര്.എഡിജിപി മനോജ് എബ്രഹാമാണ് ഈ ആശയത്തിന് പിന്നില്‍. ട്രോളാണ് ഇതിലെ പ്രധാന വിഷയം. പഴയ പോലീസ് മുറകള്‍ പാടേ ഉപേക്ഷിച്ചാണ് പോലീസ് കളത്തിലിറങ്ങിയിരിക്കുന്നത് . ഇപ്പോള്‍ വെബ്സീരിയസ് തുടങ്ങുമ്പോഴും സംഗതി പ്രഫഷണലാണ്. അണിയറയില്‍ മാത്രമാണ് പൊലീസുകാര്‍. ക്യാമറക്ക് മുന്നില്‍ ഷോട്ട് ഫിലിമുകളിലും സിനിമകളിലും ശ്രദ്ധ നേടിയ യുവ നടന്മാര്‍ക്കാണ് പ്രാധാന്യം. സാമൂഹമാധ്യമങ്ങളില്‍ ലൈക്കുകള്‍ വാരിക്കൂട്ടി ഡിസ്റ്റന്റ് മുക്ക് മുന്നേറുകയാണ്.

Tags
Show More

Related Articles

Back to top button
Close