KERALANEWS

കേരളാ ബാങ്കിലടക്കം രണ്ടായിരത്തിലേറെ തസ്തികകള്‍ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ മന്ത്രിസഭ പരിഗണനയില്‍

തിരുവനന്തപുരം: രണ്ടായിരത്തിലേറെ താല്‍ക്കാലിക തസ്തികകള്‍ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ ഇന്ന് പരിഗണിക്കും. ഇതില്‍ 1500ലേറെ തസ്തികകള്‍ കേരളാ ബാങ്കിലാണ്. കേരളാ ബാങ്കിന്റെ കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമതി യോഗം ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചിരുന്നു. കേരളാ ബാങ്കില്‍ ഉടന്‍ എല്ലാവര്‍ക്കും സ്ഥിര നിയമനം കിട്ടും എന്ന രീതിയില്‍ ബാങ്കിലെ ഇടതു യൂണിയന്‍ നേതാക്കളുടെ ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു.നിയമന വിവാദങ്ങള്‍ക്കിടെ പുതിയ സ്ഥിരപ്പെടുത്തല്‍ കൂടുതല്‍ ചര്‍ച്ചക്ക് വഴിയൊരുക്കും.

അതിനിടെ മുഖ്യമന്ത്രി യുഡിഎഫ് കാലത്തെ മുഴുവന്‍ പിന്‍വാതില്‍ നിയമനങ്ങളുടെയും കണക്കെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഈ കണക്കുകള്‍ സെക്രട്ടറിമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. ഓരോ വകുപ്പിലേയും ഒഴിവുകളുടെ കണക്കും മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്. പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രിയുടെ വിശദമായ പത്രസമ്മേളനം ഇന്നുണ്ടാകാനും സാധ്യതയുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close