Breaking NewsElection 2021KERALANEWSTop News

കേരള കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കോട്ടയം: കുറ്റിയാടി ഒഴികയുള്ള 12 മണ്ഡലങ്ങളിലെ കേരള കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു . സി.പി.എം. പ്രാദേശിക ഘടകങ്ങളുടെ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്ന കുറ്റിയാടി ഒഴിവാക്കിയത് സിപിഎം വീണ്ടുവിചാരം നടത്താന്‍ സാദ്ധ്യതയുണ്ട് എന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു.പാര്‍ട്ടി ചെയര്‍മാന്‍ ജോസ്.കെ.മാണി പാലായില്‍ മത്സരിക്കും. റോഷി അഗസ്റ്റിന്‍ ഇടുക്കിയിലും എന്‍.ജയരാജ് കാഞ്ഞിരപ്പള്ളിയിലും വീണ്ടും മത്സരിക്കും.

കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിനെതിരേ മുന്‍ എം.എല്‍.എ സ്റ്റീഫന്‍ ജോര്‍ജാണ് സ്ഥാനാര്‍ഥി. പിറവത്ത് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ സി.പി.എം. സ്വതന്ത്രയായി ണ് മത്സരിച്ച് വൈസ് പ്രസിഡന്റായ ഡോ. സിന്ധു ജേക്കബാണ് സ്ഥാനാര്‍ത്ഥി.പൂഞ്ഞാറില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അഡ്വ.സെബാസ്റ്റിയന്‍ കുളത്തുങ്കല്‍, ചങ്ങനാശേരിയില്‍ അഡ്വ.ജോബ് മൈക്കിള്‍, പെരുമ്പാവൂരില്‍ ഏറണാകുളം ജില്ലാ പ്രസിഡന്റ് ബാബു ജോസഫ്, ഇരിക്കൂറില്‍ സജി കുറ്റിയാനിമറ്റം, തൊടുപുഴയില്‍ പ്രഫ. കെ.എ.ആന്റണി, റാന്നിയില്‍ ജനറല്‍ സെക്രട്ടറി പ്രമോദ് നാരായണന്‍,ചാലക്കുടിയില്‍ ഡെന്നിസ്.കെ.ആന്റണി എന്നിവരാണ് സ്ഥാനാര്‍ഥികള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close