Breaking NewsKERALANEWSTop News

കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ശബരിമല ദർശനം നടത്തി

ശബരിമല: കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വൈകുന്നേരം 5.10 ഓടെ പമ്പയിൽ നിന്ന് ഇരുമുടി നിറച്ച് ശബരീശ ദർശനത്തിനെത്തിയത്. ശബരിമലയിൽ ദർശനത്തിനെത്തിച്ചേർന്ന ഗവർണ്ണറെ വലിയ നടപ്പന്തലിനു മുന്നിൽ വച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു, ദേവസ്വം ബോർഡ് അംഗം അഡ്വ.കെ.എസ്.രവി, ദേവസ്വം കമ്മീഷണർ ബി.എസ്.തിരുമേനി എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഗസ്റ്റ് ഹൗസിൽ വിശ്രമിച്ച ശേഷം പടിപൂജ കഴിഞ്ഞു ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടി കയറി ദർശനം നടത്തി.

നാളെ രാവിലെ ദർശനം നടത്തിയ ശേഷം മാളികപ്പുറം ക്ഷേത്രപരിസരത്ത് ചന്ദന തൈ നടും. പിന്നീട് പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായുള്ള പരിപാടിയിലും പങ്കെടുത്ത ശേഷം തിരികെ പോകും. ഗവർണ്ണർക്കൊപ്പം ഇളയമകൻ കബീർ മുഹമ്മദ് ഖാനും അയ്യപ്പദർശനത്തിനായി എത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close