Breaking NewsKERALANEWSTop News

കേരള പ്രൈവറ്റ് സ്കൂൾ കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന വെബ് റാലി നാളെ; സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം വേണമെന്ന് ആവശ്യം

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രൈവറ്റ് സ്കൂൾ കോർഡിനേഷൻ സംസ്ഥാന കമ്മിറ്റി നാളെ വെബ് റാലി സംഘടിപ്പിക്കുന്നു. കേരളത്തിലെ പതിനഞ്ചോളം വരുന്ന സ്വാശ്രയ സ്കൂളുകളുടെ സംഘടനകളുടെ കോഡിനേഷൻ കമ്മിറ്റി ആണ് കേരള പ്രൈവറ്റ് സ്കൂൾ കോർഡിനേഷൻ. സൂമിൽ നടക്കുന്ന റാലി റിട്ട. ജസ്റ്റിസ് പി. കെ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. കേരള പ്രൈവറ്റ് സ്കൂൾ കോർഡിനേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് പി.പി യൂസഫലി അധ്യക്ഷനാകും. സംസ്ഥാന ജനറൽ സെക്രട്ടറി ആർ കെ നായർ, കെആർഎസ്എംഎ സംസ്ഥാന ജനറൽ സെക്രട്ടറി ആനന്ദ് കണ്ണശ തുടങ്ങി കേരളത്തിലെ വിവിധ മാനേജ്മെന്റ് അസോസിയേഷനുകളുടെ നേതാക്കൾ പരിപാടിയിൽ സംസാരിക്കും.

സിക്ക വൈറസിനെ കുറിച്ച് കൂടുതൽ അറിയാം; ഒപ്പം എങ്ങനെ പ്രതിരോധിക്കാമെന്നും

സർക്കാർ, എയ്ഡഡ് സ്കൂൾ കുട്ടികൾക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും സ്വകാര്യ സ്കൂൾ കുട്ടികൾക്കുകൂടി നൽകുക, കോവിഡ് പശ്ചാത്തലത്തിൽ സ്വകാര്യ സ്കൂൾ ജീവനക്കാർക്ക് പ്രത്യേക പക്കേജിൽ ഉൾപ്പെടുത്തിനിലവിലെ ശമ്പളത്തിന്റെ 50% ധന സഹായം അനുവദിക്കുക, നിലവിൽനല്ലനിലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്കൂളുകൾക്കു അംഗീകാരം നൽകുക, സ്വകാര്യ സ്കൂൾ സർക്കാരിൽ അടക്കേണ്ട എല്ലാ നികുതികളും ഫീസുകളും പ്രവർത്തനാനുമതി വരെ ഒഴിവാക്കുക, കുട്ടികളുടെ സ്ഥാപന മാറ്റത്തിലൂടെ സ്കൂളുകൾക്ക് പിരിഞ്ഞു കിട്ടാനുള്ള ഫീസ് പിരിച്ചെടുക്കുന്നതിന് നിയമ പരിരക്ഷ നൽകുക, സ്വകാര്യ സ്കൂൾ ജീവനക്കാരുടെ PF, ESI കോവിഡ് കാലയളവിൽ സർക്കാർ അടവാക്കുക, സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനും, നിർദേശങ്ങൾ സമർപ്പിക്കുന്നതിനും കമ്മീഷനെ വെക്കുക, കോവിഡ് വാക്സിനിൽ സ്വകാര്യ സ്കൂൾ ജീവനക്കാർക്ക് മുൻഗണന നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വെബ് റാലി സംഘടിപ്പിക്കുന്നത്.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറെ കുറിച്ച് മേജർ രവി എഴുതുന്നു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close