KERALANEWSTop News

കേരള മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടുപോയാലും ഇവിടെ ആരുമറിയില്ല, കള്ളന്മാരെല്ലാവരും ഇപ്പോള്‍ കേരളത്തിലാണ്, പരിഹാസവുമായി ചെന്നിത്തല

പാലക്കാട്:കേരളമുഖ്യമന്ത്രിയെ തട്ടിക്കൊണ്ടുപോയാലും ഇവിടെ ആരുമറിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെഎസ്ആര്‍ടിസി ബസ് മോഷണംപോയ സംഭവത്തില്‍ പരിഹാസവുമായാണ് ചെന്നിത്തല രംഗത്തെത്തിയത്. തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമത്തില്‍ ഇപ്പോള്‍ കള്ളന്മാരില്ല. പിണറായി ഭരിക്കുന്നത് കൊണ്ട് കള്ളന്മാരെല്ലാവരും ഇപ്പോള്‍ കേരളത്തിലാണെന്ന് ചെന്നിത്തല പരിഹസിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഐശ്വര്യകേരള യാത്രയ്ക്കിടെ പാലക്കാട്ടെത്തിയപ്പോഴാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

‘ഇതെന്തൊരു നാടാണ്. ഇത്രയും മോഷണവും പിടിച്ചുപറിയും നടക്കുന്ന ഒരു കാലം മുന്‍പുണ്ടായിട്ടുണ്ടോ? സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഇത്രയേറെ വര്‍ധിച്ച സമയം ഉണ്ടായിട്ടുണ്ടോ? 35 രാഷ്ട്രീയ കൊലപാതകങ്ങള്‍, എഴ് കസ്റ്റഡി മരണങ്ങള്‍, വാളയാറിലെ പിഞ്ചുകുട്ടികളോട് പോലും നീതി പുലര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ഇവിടെ അരാജകത്വം കൊടികുത്തി വാഴുകയാണ്. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ തന്നെ കഞ്ചാവ് കച്ചവടം നടത്തുന്നത് കണ്ടതാണ്. ഇവിടെ ചോദിക്കാനും പറയാനും ആരുമില്ല. കേരളത്തെ അപമാനിച്ച ഒരു സര്‍ക്കാരാണ് ഇവിടെയുള്ളത്’.ചെന്നിത്തല പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close