KERALA
കേരള രാഷ്ട്രീയത്തിന്റെ ഗതി കേരള കോണ്ഗ്രസിലൂടെയാകും നിര്‍ണയിക്കുന്നത്: ജോസ് കെ മാണി

കോട്ടയം: കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റുന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ജോസ് കെ. മാണി എംപി. കേരള കോണ്‍ഗ്രസ്-എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാട് ഉടന്‍ പ്രഖ്യാപിക്കും. കേരള രാഷ്ട്രീയത്തിന്റെ ഗതി കേരള കോണ്ഗ്രസിലൂടെയാകും നിര്‍ണയിക്കുന്നത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളെല്ലാം പാര്‍ട്ടി നടത്തി കഴിഞ്ഞുവെന്നും ജോസ് കെ. മാണി വ്യക്തമാക്കി.