Breaking NewsKERALANEWSTop News

കേരള രാഷ്ട്രീയത്തിലെ വിപ്ലവ നായിക കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ വിപ്ലവ നായിക കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു. രക്തത്തിലെ അണുബാധയെത്തുടര്‍ന്നു ചികിത്സയില്‍ കഴിയുന്ന മുന്‍ മന്ത്രി കെ.ആര്‍.ഗൗരിയമ്മയുടെ ആരോഗ്യനില കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുതരമായ അവസ്ഥയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഗൗരിയമ്മ ഇന്ന് മരണത്തിനു കീഴടങ്ങിയത്. പനിയും ശ്വാസ തടസ്സവും കാരണം ഗൗരിയമ്മയെ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ കോവിഡ് ബാധിതയല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പാണ് 102കാരിയായ കെ ആര്‍ ഗൗരിയമ്മ, ആറു പതിറ്റാണ്ടോളമായി ജീവിച്ച ആലപ്പുഴ ചാത്തനാട്ട് വീട്ടില്‍ നിന്ന് തലസ്ഥാനത്തെ വഴുതക്കാടുള്ള സഹോദരി പുത്രിയുടെ വീട്ടിലേക്ക് താമസം മാറ്റിയത്. സജീവ രാഷ്ട്രീയത്തിലിരിക്കെ തട്ടകമായിരുന്ന തിരുവനന്തപുരത്തേക്ക് ഒന്നര പതിറ്റാണ്ടിന് ശേഷമാണ് ഗൗരിയമ്മ മടങ്ങിയെത്തിയത്. വഴുതക്കാട്ടെ ഉദാരശിരോമണി റോഡിലെ തറയില്‍ വീട്ടില്‍ സഹോദരി ഗോമതിയുടെ മകള്‍ പ്രൊഫ. പി.സി. ബീനാകുമാരിയ്‌ക്കൊപ്പമാണ് ഗൗരിയമ്മ താമസിച്ചിരുന്നത്. കോവിഡ് സാഹചര്യത്തില്‍ സന്ദര്‍ശകര്‍ക്ക് പോലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close