KERALANEWSTop News

കേരള സംസ്ഥാന ആരോഗ്യ വകുപ്പും റേഡിയോ മംഗളം 91.2 സംയുക്തമായി ഒരുക്കുന്ന സൗജന്യ കോവിഡ് വാക്‌സിനേഷന്‍ വിതരണം ഏപ്രില്‍ 17 ന്;45 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍

തിരുവനന്തപുരം: കേരള സംസ്ഥാന ആരോഗ്യ വകുപ്പും റേഡിയോ മംഗളം 91.2 സംയുക്തമായി ഒരുക്കുന്ന സൗജന്യ കോവിഡ് വാക്‌സിനേഷന്‍ വിതരണം ഏപ്രില്‍ 17 ന്. കോവിഡ് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങളെ സംരക്ഷിക്കുക എന്ന കര്‍ത്തവ്യവുമായി കേരളസര്‍ക്കാര്‍ അവതരിപ്പിക്കുന്ന വാക്‌സിന്‍ വിതരണം തികച്ചും സൗജന്യമായാണ് നല്‍കുന്നത്. കോവിഡിനെ രണ്ടാംഘട്ടം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് വാക്‌സിന്‍ വിതരണം. മംഗളം കോളേജ് ക്യാമ്പസില്‍ വെച്ചാണ് വാക്‌സിന്‍ വിതരണം നടത്തുന്നത്. 45 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.

കോവിഡിന്റെ രണ്ടാം വരവിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. സംസ്ഥാനത്ത് കോവിഡ് വീണ്ടും വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുള്‍പ്പെടെ പല നേതാക്കള്‍ക്കും കോവിഡ് സ്ഥിതികരിച്ചതോടെയാണ് വാക്സ്സിന്‍ വിതരണം നിര്‍ബന്ധമാക്കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close