Covid Updates
കൈയുറ നിർമാണ വ്യവസായങ്ങളെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കി

റബർ, ലാറ്റക്സ് കൈയുറകൾ നിർമിക്കുന്ന വ്യവസായങ്ങളെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കി സർക്കാർ ഉത്തരവായി. കൊറോണ വൈറസ് രോഗപ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള അവശ്യവസ്തു എന്ന നിലയിലാണ് റബർ, ലാറ്റക്സ് കൈയുറകളെ സർക്കാർ കാണുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് ഇത്തരം കൈയുറകൾ നിർമിക്കുന്ന വ്യവസായങ്ങളെ ഒഴിവാക്കിയത്.