HEALTHKERALANEWSTop News

കൊച്ചിക്കു പിന്നാലെ ആലപ്പുഴയിലും ആസിഡ് ഫ്ലൈ ആക്രമണം; എന്താണ് കുപ്രസിദ്ധമായ ബ്ലിസ്റ്റർ ബീറ്റിൽ? പരിരക്ഷയും പരിഹാരവും

ആലപ്പുഴ ∙ ത്വക്കിൽ പൊള്ളലേൽപ്പിക്കുന്ന ആസിഡ് ഫ്ലൈ ആക്രമണം കൊച്ചിക്കു പിന്നാലെ ആലപ്പുഴയിലും റിപ്പോർട്ട് ചെയ്തു. ആലപ്പുഴ ഇന്ദിരാ ജംക്‌ഷനു സമീപത്തെ ഇന്ത്യൻ ഓയിൽ‌‍ പെട്രോൾ പമ്പ് മാനേജർ തോണ്ടൻകുളങ്ങര നികർത്തിൽ രഞ്ജിത് രമേശനാണ് കഴിഞ്ഞ ദിവസം ബ്ലിസ്റ്റർ ബീറ്റിൽ എന്നയിനം വണ്ടിന്റെ ആക്രമണമുണ്ടായത്.

വണ്ട് കുത്തിയത് രഞ്ജിത് രമേശൻ അറിഞ്ഞിരുന്നില്ല. നാലു ദിവസം മുന്‍പ് ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ ഇടതുകാലിന്റെ മുട്ടിനു സമീപം ചൊറിച്ചിലോടെയായിരുന്നു തുടക്കമെന്ന് രഞ്ജിത് രമേശന്‍ പറയുന്നു. അടുത്ത ദിവസമായപ്പോള്‍ ആ ഭാഗത്ത് പൊള്ളലേറ്റതുപോലെ തൊക്ക് അടരാൻ തുടങ്ങി. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് വണ്ടിന്റെ അക്രമണമാണെന്ന് മനസ്സിലായത്. ഓരോ നിമിഷവും അസ്വസ്ഥതകൾ കൂടി വരികയാണ് ചെയ്തത്. രാവിലെ ഡോക്ടറെ കണ്ടു മരുന്ന് വാങ്ങി വീട്ടിൽ തിരിച്ചെത്തിയെങ്കിലും, വൈകുന്നേരമായപ്പോള്‍ നടക്കാന്‍ കഴിയാതായി. വീണ്ടും ആശുപത്രിയിൽ എത്തിയ്പോൾ താല്‍ക്കാലികമായി ഉപയോഗിക്കാനുള്ള മരുന്നു നല്‍കി. എന്നാൽ അടുത്ത ദിവസമായപ്പോള്‍ കാലിലെ പൊള്ളൽ രൂക്ഷമായി. വലതു കാലിലും അതേ ഭാഗത്ത് കുമിളകള്‍ പോലെ വീർത്തു വരാൻ തുടങ്ങി. കാലിന്റെ കീഴ് ഭാഗത്തും പൊള്ളലുണ്ടായിട്ടുണ്ട്.

പുന്നപ്രയിലും ഒരാൾക്ക് സമാനമായ രീതിയിൽ പൊള്ളലേറ്റിട്ടുണ്ട്. കഴിഞ്ഞ മാസം എറണാകുളത്ത് കാക്കനാട് മേഖലയിൽ നൂറോളം പേർക്ക് ബ്ലിസ്റ്റർ ബീറ്റിൽ എന്നറിയപ്പെടുന്ന ചെറു പ്രാണിയുടെ ആക്രമണത്തിൽ പൊള്ളലേറ്റിരുന്നു.

Nairobi flies: unpacking the mystery of a small beetle with huge burn power

ബ്ലിസ്റ്റർ ബീറ്റിൽ (ആസിഡ് ഫ്ലൈ) എന്ന ഒരു ഷഡ്പദമാണ് ബ്ലിസ്റ്റർ ബീറ്റിൽ ഡെർമറ്റൈറ്റിസ് എന്ന ത്വക്‌രോഗമുണ്ടാക്കുന്നത്. മഴക്കാലത്താണ് ഇവയുടെ ആക്രമണം കൂടുതലാകുന്നത്. ചെടികൾ കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളാണ് സാധാരണ ഇവയുടെ വ്യാപന കേന്ദ്രം. രാത്രിയിൽ വെളിച്ചമുള്ള പ്രദേശങ്ങളിലേക്ക് ഇവ ആകർഷിക്കപ്പെടും. ഇവയുടെ ശരീരത്തിൽ നിന്നു വരുന്ന സ്രവം ശരീരത്തിൽ തട്ടുമ്പോൾ ആ ഭാഗം ചുവന്നു തടിക്കുകയും പൊള്ളുകയും ചെയ്യും. കൂടുതൽ സമയം ഈ സ്രവം ശരീരത്തിൽ നിന്നാൽ പൊള്ളലിന്റെ ആഴം കൂടുകയും തൊലി അടർന്നുപോകുകയും ചെയ്യുമെന്നു വിദഗ്ധർ പറയുന്നു.

Epidemiological study of insect bite reactions from Central India Kar S,  Dongre A, Krishnan A, Godse S, Singh N - Indian J Dermatol

രാത്രികാലങ്ങളിൽ ജനാലകളും വാതിലുകളും അടച്ചിടുകയാണ് പ്രധാന പരിഹാരം. ഇരുട്ടുമുറിയിൽ മൊബൈൽ ഫോൺ വെളിച്ചമുണ്ടെങ്കിൽ അവ അതിലേക്ക് ആകർഷിക്കപ്പെടുമെന്നതിനാൽ മുഖത്തും കൈകളിലും ഇവ വന്നിരിക്കാൻ സാധ്യതയുണ്ട്. ഇവ ശരീരത്തിൽ വന്നിരുന്നാൽ തട്ടി നീക്കുന്നതിനു പകരം കുടഞ്ഞു കളയുക. വീര്യം കുറഞ്ഞ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകിയ ശേഷം പൊള്ളലേറ്റിട്ടുണ്ടെങ്കിൽ ചർമരോഗ വിദഗ്ധനെ കാണിക്കുക. കണ്ണിൽ ഇവയുടെ സ്രവം പറ്റിയിട്ടുണ്ടെങ്കിൽ പച്ചവെള്ളമ‍ുപയോഗിച്ച് കഴുകിയ ശേഷം അടിയന്തരമായി ഡോക്ടറെ കാണുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close