KERALANEWS

കൊച്ചിയിലെ കള്ളപ്പണ ഇടപാട്; ബിജെപിയുടെ മൗനം ദുരൂഹംമെന്ന് ഡി.വൈ.എഫ്.ഐ

കൊച്ചി:കൊച്ചിയിലെ കള്ളപ്പണ ഇടപാടില്‍ ബിജെപി മൗനം പാലിക്കുന്നത് ദുരൂഹമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കള്ളപ്പണ ഇടപാടില്‍ ഇടനില നിന്ന പി ടി തോമസ് എംഎല്‍എയുടെ പങ്ക് വ്യക്തമായി കഴിഞ്ഞു. എന്നിട്ടും പ്രതികരിക്കാതിരിക്കുകയാണ് ബിജെപി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ ബാധിക്കുന്ന ഈ കള്ളപ്പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷിക്കേണ്ട ബാധ്യത ഇ ഡിക്കാണ്. പി.എം.എല്‍.എ ആക്ടിന്റെ വയലേഷന്‍ ഉണ്ടായിട്ടുണ്ടോ എന്നും ഏത് മാര്‍ഗത്തിലൂടെ സമ്പാദിച്ച പണമാണിതെന്നും അന്വേഷണത്തിലൂടെ മാത്രം കണ്ടെത്തേണ്ട കാര്യമാണ്. എന്നാല്‍, സംഭവം നടന്ന് രണ്ടുദിവസം കഴിഞ്ഞിട്ടും കേന്ദ്ര ഏജന്‍സികളോ ബിജെപി നേതാക്കളോ ഈ വിഷയത്തില്‍ ഇടപെടാത്തത്, കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള സഖ്യത്തിന്റെ പ്രകടമായ തെളിവാണ്.

ഇടതുപക്ഷത്തിനെതിരെ എന്തുകിട്ടിയാലും എത്തുന്ന കേന്ദ്ര ഏജന്‍സികള്‍ ഇപ്പോള്‍ പാലിക്കുന്ന മൗനം അതീവ ഗൗരവകരമാണ്. കണക്കില്‍പ്പെടാത്ത പണമിടപാടിനാണ് എംഎല്‍എ കൂട്ടുനിന്നത്. ആദായ നികുതിനിയമത്തിന്റെ 269 എസ്ടി, 269 ടി വകുപ്പുകള്‍ പ്രകാരം കുറ്റകരമായ കേസില്‍ ഇനിയും അന്വേഷണം മുന്നോട്ട് പോകേണ്ടതുണ്ട് എന്ന നിലയിലാണ് ഇത്തരമൊരു മൗനം. രാജ്യ താല്‍പ്പര്യങ്ങളെ തന്നെ അട്ടിമറിക്കുന്ന ഇത്തരം ഇടപാടുകളില്‍ ഒരു എംഎല്‍എ നേരിട്ട് പങ്കാളിയായിട്ടും തുടരുന്ന മൗനം കേസ് അട്ടിമറിക്കുന്നതിന്റെ സൂചനയാണ്. എന്തിനും ഏതിനും ദിവസവും പത്രസമ്മേളനം വിളിക്കുന്ന കെ സുരേന്ദ്രന്‍ ഈ വിഷയത്തില്‍ ഒരു പ്രതികരണം പോലും നടത്തിയിട്ടില്ല. കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരളത്തിലെ കോണ്‍ഗ്രസും സഖ്യകക്ഷികളെ പോലെ ബന്ധം സ്ഥാപിച്ചിരിക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയുള്ള ഉപകരണമാക്കി അന്വേഷണ ഏജന്‍സികളെ പൂര്‍ണ്ണമായും മാറ്റിക്കഴിഞ്ഞു എന്നതിന്റെ ഉദാഹരണമാണ് ഈ നിശബ്ദതയെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close