KERALANEWSTrending

കൊച്ചിയിലെ മാളില്‍ നടിയെ അപമാനിച്ചവരുടെ ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: മാളില്‍ നടിയെ അപമാനിച്ചവരുടെ ദൃശ്യങ്ങള്‍ പുറത്ത്. പ്രതികള്‍ വന്നതും തിരിച്ചുപോയതും മെട്രോ ട്രെയിനിലായതിനാല്‍ പൊലീസ് ആലുവ വരെയുള്ള വിവിധ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ചിത്രങ്ങള്‍ ലഭിച്ചത്.

കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഷോപ്പിങ് മാളിലെത്തുന്നവരുടെ പേര് വിവരങ്ങള്‍ മാളിന്റെ പുറത്തുള്ള സെക്യൂരിറ്റി കൗണ്ടറില്‍ രേഖപ്പെടുത്തുന്നത് പതിവാണ്. എന്നാല്‍ പ്രതികള്‍ മറ്റൊരാള്‍ക്കൊപ്പമെന്ന വ്യാജേന സെക്യൂരിറ്റിയെ കബളിപ്പിച്ചു. പേരുവിവരങ്ങളോ ഫോണ്‍ നമ്പരോ നല്‍കാതെയാണ് മാളിനകത്ത് പ്രവേശിച്ചത്. മെട്രോയിലാണ് പ്രതികള്‍ മാളിലെത്തിയതെന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. മെട്രോ സ്റ്റേഷനില്‍ നിന്ന് മാളിലേക്ക് നേരിട്ടുള്ള വഴിയില്‍ അകത്ത് പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് ഹൈപ്പര്‍ മാര്‍ക്കറ്റലെത്തി നടിയെ ഉപദ്രവിച്ചു. മാളിനകത്തു നിന്ന് ഒരു സാധനം പോലും വാങ്ങാതെ മെട്രോ സ്റ്റേഷനില്‍ തിരികെയെത്തിയ പ്രതികള്‍ മുട്ടം ഭാഗത്തേക്ക് പോയി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close