കൊച്ചിയില്‍ പതിനാലുകാരിക്ക് പീഡനം; അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്ക്

കൊച്ചി: എറണാകുളത്ത് പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ അന്വേഷണം ഉത്തര്‍പ്രദേശിലേക്ക്. സംഭവത്തില്‍ മൂന്ന് പ്രതികള്‍ ഇതോടകം അറസ്റ്റിലായിട്ടുണ്ട്. മറ്റ് പ്രതികള്‍ കേരളം വിട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉത്തര്‍പ്രദേശിലേക്ക് വ്യാപിപ്പിക്കുന്നത്.കേസിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്യത്തില്‍ പത്തംഗ സംഘമായിരിക്കും കേസ് അന്വേഷിക്കുക.
കുട്ടിയെ കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ ഓഗസ്റ്റ് വരെ ലൈംഗികപീഡനത്തിന് ഇരയാക്കുകായിരുന്നു. ഭീഷണിപ്പെടുത്തിയാണ് ലൈംഗികാക്രമണത്തിന് ഇരയാക്കിയത്. കുട്ടിയുടെ സ്വഭാവത്തില്‍ അസ്വാഭാവികത കണ്ടതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങിന് വിവരങ്ങള്‍ പുറത്ത് അറിയുന്നത്. ഇതേ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.പെണ്‍കുട്ടി താമസിച്ചിരുന്ന വീടിനടുത്തുള്ള ഇതരസംസ്ഥാന തൊഴിലാളികളാണ് പ്രതികള്‍ എന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.