KERALATop News

കൊച്ചിയില്‍ 88 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി; കോണ്‍ഗ്രസ് എംഎല്‍എ ഓടിരക്ഷപ്പെട്ടു

കൊച്ചി: എറണാകുളത്ത് 88 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്റെ മറവില്‍ കൈമാറാന്‍ ശ്രമിച്ച കളളപ്പണമാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പണമിടപാട് സമയത്ത് സ്ഥലത്തുണ്ടായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എംഎല്‍എ ഓടിരക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. എംഎല്‍എയ്‌ക്കൊപ്പം കോണ്‍ഗ്രസുകാരനായ കൊച്ചി നഗരസഭയിലെ കൗണ്‍സിലറും ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പണമിടപാട് നടത്തിയ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ അടക്കം രണ്ടുപേരെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രത്തിനടുത്ത് വെച്ചാണ് അനധികൃതമായി കൈമാറാന്‍ ശ്രമിച്ച 88 ലക്ഷം രൂപ പിടിച്ചെടുത്തത്. കുപ്പി എന്ന പേരില്‍ എറണാകുളത്ത് അറിയപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനൊപ്പമാണ് എംഎല്‍എ എത്തിയത്. അഞ്ചുമനയിലെ തന്നെ ഭൂമി വില്‍പ്പന കരാര്‍ ഉറപ്പിക്കുകയും 88 ലക്ഷം രൂപ കൈമാറാന്‍ ശ്രമിക്കുകയുമായിരുന്നു. രഹസ്യവിവരത്തെത്തുടര്‍ന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അവിടെയെത്തിയതോടെ എംഎല്‍എ മറ്റൊരു വഴിയിലൂടെ ഇറങ്ങിയോടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത എസ്റ്റേറ്റ് ബിസിനസുകാരനെയും ഇടപാടുകാരനെയും ഉന്നത ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണ്. കോടികള്‍ വിലവരുന്ന ഭൂമി എംഎല്‍എ ഇടപെട്ടാണ് 88 ലക്ഷം രൂപയില്‍ വില്‍പ്പന കരാറിലെത്തിച്ചതെന്നാണ് വിവരം. എംഎല്‍എക്കെതിരെയും ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close