KERALANEWS

കൊച്ചി വിമാനത്താവളത്തിലെ ജീവനക്കാരന്‍ തന്റെ അഞ്ച്മാസത്തെ ശമ്പളം ചെലവിട്ടത് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി


കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരനായ ഡോ. അജിത് രവി തന്റെ അഞ്ച് മാസത്തെ ശമ്പളം സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടില്ല. കോവിഡ് പ്രതിരോധത്തിനായി സംഭാവന ചെയ്തുകൊണ്ടാണ് അജിത് മാതൃകയായിരിക്കുന്നത്. മൂന്ന് കോവിഡ് വിസ്‌ക്കുകളും ഏകദേശം 1500 മാസ്‌കുകളുമാണ് ശമ്പളം ഉപയോഗിച്ച് വാങ്ങി നല്‍കിയത്.

കൊവിഡ് ലക്ഷണങ്ങള്‍ ഉള്ള ആളുകളുടെ സാംപിള്‍ ശേഖരിക്കുമ്പോള്‍ വില കൂടിയ പിപിഇ കിറ്റ് ഒഴിവാക്കാനാണ് പുതിയ സംവിധാനമായ വിസ്‌ക് വിസകിപ്പിച്ചത്. ഈ കിയോസ്‌ക്കുകളില്‍ സാംപിള്‍ ശേഖരിക്കുന്നവരുടെയും നല്‍കുന്നവരുടെയും സുരക്ഷക്കാവശ്യമായ സംവിധാനങ്ങളെല്ലമുണ്ട് ഇതില്‍. കുറഞ്ഞ സമയം കൊണ്ട് സാംപിള്‍ ശേഖരിക്കുകയും ചെയ്യാം. 45,200 രൂപയാണ് ഒരെണ്ണത്തിന്റെ നിര്‍മ്മാണച്ചിലവ്. പല സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേരത്തെമുതല്‍ അജിത് പങ്കാളി ആയിരുന്നു.

Tags
Show More

Related Articles

Back to top button
Close