KERALANEWS

കൊടകര കുഴൽപ്പണക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാവാൻ കെ സുരേന്ദ്രന് വീട്ടിലെത്തി നോട്ടീസ് നൽകി പോലീസ്

കോഴിക്കോട് : കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെ പൊലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലവിന് ഹാജരാകാൻ അന്വേഷണ സംഘം സുരേന്ദ്രന് നോട്ടീസ് നൽകി. കോഴിക്കോട്ടെ വീട്ടിൽ എത്തിയാണ് നോട്ടീസ് കൈമാറിയത്.

ചൊവ്വാഴ്ച രാവിലെ 10ന് തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. പൊലീസ് നോട്ടീസ് നൽകിയെങ്കിലും സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്ന് വ്യക്തതയില്ല. കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ ഹാജരാകേണ്ടതില്ലെന്നാണ് ബിജെപി നേതൃത്വം സ്വീകരിച്ചിരിക്കുന്ന തീരുമാനം. ഏപ്രിൽ മൂന്നാം തിയതി പുലർച്ചയാണ് കൊടകര മേൽപ്പാലത്തിന് സമീപത്തുനിന്ന് പണമടങ്ങിയ കാർ തട്ടിക്കൊണ്ടുപോയി പണം കവർന്നത്. മൂന്നരക്കോടി കവർന്നെന്നാണ് കേസ്. ഇതിനകം 1.42 കോടിയാണ്​ പൊലീസ് കണ്ടെത്തിയത്​.

കവര്‍ച്ച ചെയ്ത പണം ബി.ജെ.പിയുടേത് തന്നെയെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പണം കൊണ്ടുവന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയില്‍ പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.. ബിജെപിയുടെ നേതാക്കൾ പറഞ്ഞ പ്രകാരം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച ഹവാല പണം ആണിതെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close