INDIANEWS

കൊടികൾ പോയി, അധികം വൈകാതെ അഡ്മിനിസ്ട്രേറ്ററും; സ്വകാര്യവ്യക്തികളുടെ ഭൂമിയിൽ സ്ഥാപിച്ച കോടികൾ നീക്കം ചെയ്തു, ഉദ്ദേശിച്ചതിലും നേരത്തെ ഡൽഹിക്ക് തിരികെപോവാൻ പ്രഫുൽ പട്ടേലും

കൊച്ചി: ലക്ഷദ്വീപിൽ ഭൂമിയേറ്റെടുക്കലിന്റെ ഭാഗമായി കവരത്തിയിലെ സ്വകാര്യഭൂമിയിൽ നാട്ടിയ കൊടികൾ റവന്യുവകുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്തു. 20ന് മടങ്ങാൻ ഉദ്ദേശിച്ചിരുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ അതിനു മുൻപ് ദ്വീപിൽ നിന്ന് തിരികെ ഡൽഹിയിലേക്ക് തിരികെ പോയേക്കും എന്നും സൂചനകളുണ്ട്. അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തരമായി ഡൽഹിക്ക് വിളിപ്പിച്ചതായാണ് വാർത്ത.

ഭൂവുടുമകളെ അറിയിക്കാതെ സ്വകാര്യ ഭൂമി ഏറ്റെടുത്തതിന് പിന്നാലെ പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്നാണ് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട എല്‍.ഡി.എ.ആറിന്റെ കരടു രൂപരേഖ പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയിരുന്നു. ഇതിനെതിരെ കൂടിയായിരുന്നു ലക്ഷദ്വീപില്‍ വലിയ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. ഉടമകളുടെ അനുവാദം കൂടാതെ തന്നെ ഭൂമി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുക്കുന്നതിന് അനുവാദം നല്‍കുന്ന രീതിയിലായിരുന്നു പുതിയ നിയമം.

നഴ്‌സിങ് കോളേജ്, പാരാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നീ പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുന്നതിന് നാട്ടിയ കൊടികളാണ് നീക്കിയത്. ഇരുപതോളം സ്വകാര്യവ്യക്തികളുടെ ഭൂമിയിൽ അറിയിപ്പില്ലാതെ കൊടിനാട്ടിയത് വിവാദമായിരുന്നു. എന്നാൽ പ്രതിഷേധങ്ങൾ അടങ്ങുമ്പോൾ ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉദ്യോഗസ്ഥർ തുടർന്നേക്കുമെന്നാണ് സൂചനകൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close