INSIGHTTop News

കൊടിയടയാളം ബാലറ്റിൽ പറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; ധാന്യക്കതിർ വെച്ച് അഡ്ജസ്റ്റ് ചെയ്ത് സിപിഐ; ഏഴു പതിറ്റാണ്ടിന്റെ പാരമ്പര്യം പറയുന്ന തെരഞ്ഞെടുപ്പ് ചിഹ്നത്തിന്റെ കഥ ഇങ്ങനെ

തിരുവനന്തപുരം: തീർത്തും നിരക്ഷരരായ ബഹുഭൂരിപക്ഷമുള്ള ഒരു നാട്ടിൽ തങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്നറിയാൻ വേണ്ടിയായിരുന്നു തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ ഉപയോ​ഗിച്ച് തുടങ്ങിയത്. ബാലറ്റ് പേപ്പറിലെ പേര് വായിക്കാൻ അറിയാത്ത പാവങ്ങൾക്ക് തങ്ങളുടെ ജനപ്രതിനിധിയെ തെരഞ്ഞെടുക്കാൻ ചിഹ്നങ്ങൾ സഹായകരമായി. ആദ്യ പൊതു തെരഞ്ഞെടുപ്പിൽ മത്സരിച്ച 53 പാർട്ടികൾക്കും 533 സ്വതന്ത്രർക്കും ചിഹ്നങ്ങൾ വീതിച്ചു നൽകപ്പെട്ടു. ഇന്ന് നൂറ് ശതമാനം സാക്ഷരത നേ‌ടിയ കേരളകത്തിലും ചിഹ്ന സമ്പ്രദായം തെരഞ്ഞെടുപ്പിൽ തുടരുന്നു. ഏഴ് പതിറ്റാണ്ടോളമായി ഇന്ത്യയിൽ ഒരേ ചിഹ്നത്തിൽ മത്സരിക്കുന്ന ഒറ്റ പാർട്ടിയേയുള്ളു. അത് സിപിഐ ആണ്. കഴിഞ്ഞ 69 വർഷമായി ധാന്യക്കതിർ അരിവാൾ ആണ് സിപിഐയുടെ തെരഞ്ഞെടുപ്പ് ചിഹ്നം.

1952ലെ ഒന്നാം പൊതു തെരഞ്ഞെടുപ്പ് മുതൽ അരിവാളും നെൽക്കതിരുമാണ് സിപിഐയുടെ ചിഹ്നം. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ തെരഞ്ഞെടുപ്പ് ചിഹ്നമാണ് ധാന്യക്കതിരും അരിവാളും. ഇത്തവണ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഐയുടെ ചിഹ്നം അരിവാളും നെൽക്കതിരും തന്നെയാണ്.

ആ​ഗോള തലത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കൊടിയടയാളം അരിവാളും ചുറ്റികയുമായിരുന്നു. അരിവാളും ചുറ്റികയും 1927 മുതലേ റഷ്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വിപ്ലവപോരാട്ടങ്ങളുടെ മുഖമുദ്രയായിരുന്നല്ലോ. എന്നാൽ, ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ ഇന്ത്യൻ അരിവാൾ ചുറ്റിക നക്ഷത്രം കൊടിയടയാളമായി സ്വീകരിക്കുകയായിരുന്നു. ഇത് തന്നെയായിരുന്നു റഷ്യൻ പാർട്ടിയുടെ ചിഹ്നവും. എന്നാൽ, 1948ൽ രണ്ടാം പാർട്ടി കോൺ​ഗ്രസിൽ കൊടിയിൽ നിന്നും നക്ഷത്രം ഒഴിവാക്കാൻ സിപിഐ തീരുമാനിച്ചു. 1952 -ലെ ആദ്യ തെരഞ്ഞെടുപ്പിൽ മത്സരിച്ച സിപിഐ തങ്ങൾക്ക് കൊടിയിലെ ചിഹ്നമായ അരിവാൾ ചുറ്റിക തന്നെ ചിഹ്നമായി വേണമെന്ന് പറഞ്ഞപ്പോൾ, പാർട്ടിയുടെ കൊടി തന്നെ ചിഹ്നമായി അനുവദിക്കാൻ കമ്മീഷൻ വിസമ്മതിച്ചു. അപ്പോൾ സിപിഐ ചുറ്റികയ്ക്കുപകരം നെൽക്കതിർ വെച്ച് പ്രശ്നം പരിഹരിച്ചു.

പിന്നീട് 1964 ലെ പ്രസിദ്ധമായ കൽക്കട്ടാ കോൺഗ്രസ്സിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി എന്ന പേരിൽ ഒരു വിഭാഗം പിളർന്നുമാറി. ചിഹ്നത്തിന്റെ കാര്യത്തിൽ വിഷയം വരുന്നത് 1967 -ലെ തെരഞ്ഞെടുപ്പിലാണ്. അപ്പോൾ അരിവാൾ ചുറ്റികയുടെ മുകളിൽ ഒരു നക്ഷത്രം കൂടി ചേർത്ത് അപേക്ഷിച്ച സിപിഎമ്മിന് ഭാഗ്യവശാൽ ആ ചിഹ്നം അനുവദിച്ചു കിട്ടി. അന്നുതൊട്ടിന്നുവരെ ഈ രണ്ടു ചിഹ്നങ്ങളിലാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പുകളെ നേരിട്ടുവരുന്നത്.

1964ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിഹ്നമായിരുന്ന അരിവാളും നെൽക്കതിരും പിളർപ്പിന് ശേഷം സിപിഐക്ക് ലഭിക്കുകയായിരുന്നു. . ഉത്തരേന്ത്യയിൽ സിപിഎയുടെ ചിഹ്നത്തെ അരിവാളും ഗോതമ്പും, അരിവാളും ചോളവും എന്നിങ്ങനെ പ്രാദേശികമായി കൃഷിയുടെ പേരിൽ വ്യത്യസ്തമാക്കുമ്പോൾ ദക്ഷിണേന്ത്യയിൽ അരിവാളും നെൽക്കതിരും എന്ന് തന്നെയാണ് വിശേഷണം.

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ മാറ്റുകയും മറ്റ് ചിലത് പിളർപ്പിനെത്തുടർന്ന് വ്യത്യസ്ത ചിഹ്നങ്ങൾ സ്വീകരിക്കുകയും ചെയ്തപ്പോഴും സിപിഐ മാത്രം ഒരേ ചിഹ്നത്തിൽ തുടർന്നു. രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിന്റെ ചിഹ്നം പിളർപ്പുകളെ തുടർന്ന് മാറിയിട്ടുണ്ട്. 1964നു ശേഷം ഇതുവരെ സിപിഐഎമ്മും ഒരേ ചിഹ്നത്തിലാണ് മൽസരിക്കുന്നത്. അരിവാൾ ചുറ്റിക നക്ഷത്രമാണ് മാർകിസ്റ്റ് പാർട്ടിയുടെ ചിഹ്നം.

കൂടുതൽ തെരഞ്ഞെടുപ്പ് വാർത്തകൾ..

https://mediamangalam.com/archives/45522
https://mediamangalam.com/archives/45443
https://mediamangalam.com/archives/45438
https://mediamangalam.com/archives/45051
https://mediamangalam.com/archives/45376
https://mediamangalam.com/archives/44886
https://mediamangalam.com/archives/45359
https://mediamangalam.com/archives/44674
https://mediamangalam.com/archives/44944
https://mediamangalam.com/archives/44884
https://mediamangalam.com/archives/45275
https://mediamangalam.com/archives/45280

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close