KERALANEWS

കൊടുവള്ളിയില്‍ മത്സരിക്കാനൊരുങ്ങുവാന്‍ സിപിഐഎം ആവശ്യപ്പെട്ടെന്ന് കാരാട്ട് റസാഖ്

കോഴിക്കോട്: കൊടുവള്ളിയില്‍ മത്സരിക്കാനൊരുങ്ങുവാന്‍ സിപിഐഎം ആവശ്യപ്പെട്ടെന്ന് കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ്. പ്രചരണം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാരാട്ട് റസാഖിനെതിരെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന ലീഗിന്റെ എംഎ റസാഖ് നല്‍കിയ തെരഞ്ഞെടുപ്പ് കേസ് ഇപ്പോള്‍ സുപ്രീം കോടതിയിലാണ്. കാരാട്ട് റസാഖ് തനിക്കെതിരെ വ്യക്തിഹത്യയെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ ഹൈക്കോടതി കൊടുവള്ളിയിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു.

കൊടുവള്ളിയില്‍ കാരാട്ട് റസാഖ് ഇനി മത്സരിച്ചേക്കില്ല എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുന്നമംഗലം എംഎല്‍എ പിടിഎ റഹീം ഇവിടെ മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നത്.

കൊടുവള്ളിയെന്ന ബാലികേറാമല എല്‍.ഡി.എഫ് രണ്ട് വട്ടം കടന്നത് ലീഗില്‍ നിന്ന് ചാടിവന്ന നേതാക്കള്‍ വഴിയാണ്. 2006ല്‍ പി.ടി.എ റഹീമും. കഴിഞ്ഞ തവണ കാരാട്ട് റസാഖും വിജയിച്ചു. സീറ്റ് നിലനിര്‍ത്താന്‍ ഇത്തവണയും സമാന തന്ത്രം തന്നെയാണ് എല്‍.ഡി.എഫ് പയറ്റുന്നത്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close