KERALANEWSTrending

കൊട്ടാരക്കരയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് കടത്തിയ കേസിലെ പ്രതി അറസ്റ്റില്‍

പാലക്കാട്: കൊട്ടാരക്കരയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് കടത്തിയ കേസിലെ പ്രതി തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ടിപ്പര്‍ അനി എന്ന നിതിന്‍ അറസ്റ്റില്‍. പാലക്കാട് നിന്നാണ് അനിയെ പോലീസ് പിടികൂടിയത്. രാത്രിയാത്രയ്ക്ക് വണ്ടി കിട്ടാഞ്ഞതിനാല്‍ ബസ് എടുക്കുകയായിരുന്നെന്നാണ് പ്രതിയുടെ മൊഴി. എന്നാല്‍ സ്ഥിരം വാഹന മോഷ്ടാവാണ് അനിയെന്ന് പോലീസ് പറഞ്ഞു. ഈ മാസം എട്ടിനാണ് കൊട്ടാരക്കര ഡിപ്പോയില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് മോഷണം പോയത്. ഏറെ നേരത്തെ തിരച്ചിലിനു ശേഷം 27 കിലോമീറ്റര്‍ അകലെ പാരിപ്പള്ളിയിലെ റോഡരികില്‍ ബസ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയെങ്കിലും മോഷ്ടാവാരെന്ന് കണ്ടെത്താനായിരുന്നില്ല. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ശ്രീകാര്യം സ്വദേശി അനിയെ കുറിച്ച് സൂചന കിട്ടിയത്. മോഷണശേഷം പാരിപ്പള്ളിയിലുള്ള സുഹൃത്തിനെ സന്ദര്‍ശിച്ച് പോലീസ് പിന്തുടരുന്നു എന്ന് മനസിലാക്കിയ പ്രതി പാലക്കാട്ടേക്ക് ഒളിവില്‍ പോവുകയായിരുന്നു. പ്രതിക്ക് മുന്‍പും നെയ്യാറ്റിന്‍കര, മംഗലപുരം, ശ്രീകാര്യം, വട്ടിയൂര്‍കാവ്, കൊല്ലം ഈസ്റ്റ്, ശക്തികുളങ്ങര, മൂവാറ്റുപുഴ, കൂത്താട്ടുകുളം എന്നീ സ്റ്റേഷനുകളില്‍ സമാനമായ കേസുകളുണ്ട്. കൊട്ടാക്കരയില്‍ നിന്നും ബസ് മോഷ്ടിച്ചെടുത്ത ശേഷം കടപ്പാക്കട വഴി ആശ്രാമം മൈതാനത്ത്‌ചെന്ന ശേഷം എന്‍എച്ച് വഴി പാരിപ്പള്ളിയില്‍ എത്തുകയായിരുന്നു. രാത്രി രണ്ടരയ്ക്ക് പാരിപ്പള്ളിയിലെത്തിയ ശേഷം പാരിപ്പള്ളി ജങ്ഷനിലെ കടത്തിണ്ണയില്‍ കിടന്നുറങ്ങി. പിന്നീട് രാവിലെ അഞ്ച് മണിയോടെ ലോറി ഡ്രൈവറായ സുഹൃത്തിനെ സന്ദര്‍ശിച്ച ശേഷമാണ് പാലക്കാട്ടേക്ക് ഒളിവില്‍ പോയത്. രാത്രി കൊട്ടാരക്കരയില്‍ നിന്ന് യാത്ര ചെയ്യാന്‍ ബസ് കിട്ടിയില്ലെന്നും അതിനാല്‍ നിര്‍ത്തിയിട്ട ബസ് എടുത്തു കൊണ്ടുപോവുകയായിരുന്നെന്നുമാണ് അനി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ സമാനമായ ഒട്ടേറെ വാഹന മോഷണ കേസുകളില്‍ അനി പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.കൂത്താട്ടുകുളം പ്രൈവറ്റ് സ്റ്റാന്റില്‍ നിന്നും മോഷ്ടിച്ചെടുത്ത ബസുമായി കൊല്ലത്തെത്തി ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് വാഹനം റോഡില്‍ ഉപേക്ഷിച്ച് കടന്ന സംഭവം ഉണ്ടായിട്ടുണ്ട്. അനിക്ക് കഞ്ചാവ് കച്ചവടവും ഉണ്ടെന്ന് പോലീസ് പറയുന്നു സംഭവം നടന്ന് 16 ദിവസം പിന്നിടുമ്പോഴാണ് പ്രതിയെ പോലീസ് പിടികൂടിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close