KERALANEWS

കൊട്ടിക്കലാശം നടത്തിയാല്‍ കേസ്സെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

തിരുവനന്തപുരം:തദ്ദേശതെരഞ്ഞെടുപ്പില്‍ പരസ്വപ്രചാരണം അവസാനിക്കുന്ന ഇന്ന് കൊട്ടിക്കലാശം നടത്തിയാല്‍ കേസ്സെടുക്കുമെന്ന് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍. പകര്‍ച്ച വ്യാധി നിരോധന നിയമപ്രകാരമായിരക്കും കേസെടുക്കുക.പോസ്റ്റല്‍ വോട്ടുകളുടെ എണ്ണം അധികമായുള്ളത് കൊണ്ട് ഇത്തവണ തെരഞ്ഞെടുപ്പ് ഫലം കുറച്ച് വൈകുമെന്നും കമ്മീഷണര്‍ വി.ഭാസ്‌കരന്‍ പറഞ്ഞു.

കൊട്ടിക്കലാശം നടത്തില്ലെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സര്‍വ്വകക്ഷി യോഗത്തില്‍ സമ്മതിച്ചതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. കൊട്ടിക്കലാശം നടത്തിയാല്‍ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാതെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍മാര്‍ക്ക് നിര്‍ദേശമുണ്ട്. വെര്‍ച്വല്‍ പ്രചരണം തുടരണമെന്ന് വ്യക്തമാക്കിയ കമ്മീഷന്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളിലും വെര്‍ച്വല്‍ പ്രചരണത്തെ പ്രോല്‍സാഹിപ്പിക്കണമെന്നും നിര്‍ദേശിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close