INDIANEWSTrending

കൊപ്രയുടെ താങ്ങുവില 375 രൂപയായി വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ സമിതി അനുമതി നല്‍കി

ന്യൂഡല്‍ഹി: കൊപ്രയുടെ താങ്ങുവില 375 രൂപയായി വര്‍ധിപ്പിക്കാന്‍ സാമ്പത്തികകാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി അനുമതി നല്‍കി.
ഇതോടെ ഒരു ക്വിന്റല്‍ കൊപ്രയുടെ വില 10,335 രൂപയായതായി കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.2020ലെ നിരക്കാണ് പുതുക്കി നിശ്ചയിച്ചത്.നാളികേര കൃഷി ചെയ്യുന്ന ലക്ഷകണക്കിന് കര്‍ഷകര്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്ന് പ്രകാശ് ജാവഡേക്കര്‍ വ്യക്തമാക്കി.

കേരളം ഉള്‍പ്പെടെ 12 തീരദേശ സംസ്ഥാനങ്ങള്‍ക്കാണ് ഇത് കൂടുതലായി പ്രയോജനം ചെയ്യുക. സര്‍ക്കാര്‍ നിരക്ക് ഉയര്‍ത്തുന്നതോടെ, വിപണിയില്‍ നിന്ന് കര്‍ഷകര്‍ക്ക് കൂടുതല്‍ വില ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.അടുത്തിടെ നടന്ന കേരള ബജറ്റില്‍ നാളികേരളത്തിന്റെ സംഭരണ വില ഉയര്‍ത്തിയിരുന്നു. നാളികേരത്തിന്റെ സംഭരണ വില 27 രൂപയില്‍ നിന്ന് 32 രൂപയായാണ് ഉയര്‍ത്തിയത്. പുതുക്കിയ വില ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close