KERALANEWS

കൊമ്മഞ്ചേരി കോളനിയിലെ ആദിവാസി കുടുംബത്തിന് റേഷന്‍ കാര്‍ഡ് ലഭിച്ചു

വയനാട്: വയനാട് ബത്തേരി ചെതലയത്ത് റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനെ തുടര്‍ന്ന് പട്ടിണിയില്‍ ആയ ആദിവാസി കുടുംബത്തിന് റേഷന്‍ കാര്‍ഡ് ലഭിച്ചു. പട്ടിണിയാണെന്ന് മാധ്യമങ്ങളോട് പറഞ്ഞതിന് ഇവരെ ഉദ്യോഗസ്ഥര്‍ ശകാരിച്ചത് വിവാദമായിരുന്നു.ചെതലയത്ത് വനത്തില്‍ കഴിയുന്ന ആദിവാസി കുടുംബം ആണ് ഭക്ഷണമില്ലാതെ പട്ടിണിയില്‍ കഴിഞ്ഞിരുന്നത്. റേഷന്‍ കാര്‍ഡും ആധാറും ഇല്ലാത്തതിനാല്‍ കുടുംബത്തിന് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ ലഭിച്ചിരുന്നില്ല. മൂന്ന് മാസം പ്രായമായ പിഞ്ചുകുഞ്ഞുള്ള ബിന്ദുവിന്റെ കുടുംബത്തിന് റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാലാല്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങളൊന്നും ലഭിച്ചിരുന്നില്ല.

സര്‍ക്കാര്‍ കണക്കില്‍ ഉള്‍പെടാതെ പോയ കുടുംബങ്ങളാണ് ഇതുപോലെ ദുരിതത്തിലായത്. കൂലിപ്പണിയില്ലാത്തതും പ്രതിസന്ധികൂട്ടി. കൊമ്മഞ്ചേരി കാട്ടുനായ്ക കോളനിയില്‍ താമസക്കാരായി 4 കുടുംബങ്ങളിലെ 11 പേരുണ്ട്. ഇവിടെ മൂന്ന് പേര്‍ക്ക് മാത്രമേ റേഷന്‍ കാര്‍ഡ് ഉള്ളൂ.ഈ കാര്‍ഡുകളില്‍ കിട്ടുന്ന ഭക്ഷ്യധാന്യങ്ങള്‍ മറ്റുള്ളവര്‍ക്കായി പങ്ക് വെച്ചാണ് പലരും പട്ടിണി മാറ്റിയിരുന്നത്. അധാര്‍ ഇല്ലാത്തതിനാല്‍ ഇതര ആനൂകൂല്യങ്ങളും ഈ കുടുംബത്തിന് നിഷേധിക്കപ്പെട്ടിരുന്നു. ട്രൈബല്‍ പ്രമോട്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ കോളനിയിലേക്ക് വരാറേയില്ലെന്നാണ് കോളനിവാസികള്‍ ആരോപിക്കുന്നത്. എന്തായാലും റേഷന്‍ കാര്‍ഡ് ലഭിച്ചതോടെ ഇനി പട്ടിണിയില്ലാതെ കഴിയാമെന്ന് ബിന്ദുവും കുടുംബവും പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close