
കൊറോണക്കാലം മാറ്റങ്ങളുടേത് കൂടിയാണ്. സായിപ്പിൻമാരെക്കുറിച്ച് പറയുമ്പോൾ നമ്മൾ തമാശയായി പറയുന്ന ഒരു കാര്യമുണ്ട് വെള്ളം ഉപയോഗിക്കാണ്ട് പേപ്പർ കൊണ്ട് മൂടും തുടച്ച് പോണവരെന്ന്. എന്നാൽ അമേരിക്കക്കാർ ഈ ശീലം മാറ്റുകയാണ്. കൊവിഡ് കാലത്ത് ടോയിലറ്റ് പേപ്പർ ഉപേക്ഷിച്ച് ബിഡെറ്റ് അഥവാ ജെറ്റ് സ്പ്രെയിലേക്ക് മാറുന്നവരുടെ എണ്ണം അമേരിക്കയിൽ വർദ്ധിക്കുകയാണെന്ന് ‘ദി ഗാർഡിയൻ’ റിപ്പോർട്ട് ചെയ്യുന്നു.സാ നിറ്റൈസറിനെന്ന പോലെ ടോയിലറ്റ് പേപ്പറിനും ക്ഷാമം നേരിട്ടതും വ്യക്തി ശുചിത്വത്തിൻ്റെ പ്രാധാന്യം വർദ്ധിച്ചതും മാറ്റത്തിന് കാരണമായി.
നമ്മൾ ഇന്ത്യക്കാർ ഉപയോഗിക്കുന്ന ജെറ്റ് സ്പ്രേ അല്ല അമേരിക്കക്കാരുടെ ബിഡെറ്റുകൾ. ക്ലോസറ്റുകൾ പോലെ തന്നെ അതിന് സമീപം സ്ഥാപിക്കാവുന്ന മറ്റൊരു ഉപകരണം. ക്ലോസറ്റുകൾക്കുള്ളിൽ പിടിപ്പിക്കാവുന്ന ബിഡെറ്റുകളും, സ്ഥാനവും വെള്ളത്തിൻ്റെ താപനിലയം മാറ്റാവുന്ന ഇലക്ട്രിക്ക് ബിഡെറ്റുകളും ഉണ്ട്.
ആമസോണിൽ ഇപ്പോൾ ഓരോ രണ്ട് മിനിട്ടിലും ഒരു ബിഡെറ്റ് വിൽക്കപ്പെടുന്നു എന്നാണ് ബിസിനസ്സ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തത്.മാർച്ച് മാസം ബിഡെറ്റ് വിൽപ്പന ഇരട്ടിയായും ശേഷം രണ്ട് ദിവസം കൊണ്ട് മൂന്ന് മടങ്ങായും പിന്നീട് 10 മടങ്ങിലേക്ക് കുതിച്ചുയർന്നുവെന്നും ടുഷി എന്ന ബിഡെറ്റ് ബ്രാൻഡിൻ്റെ സി.ഇ.ഓ. ജേസൻ ഒജാൽവോ പറയുന്നു.
ബിഡെറ്റുകൾ എങ്ങനെയാണ് ഉപയോഗിക്കേണ്ടത്, സ്ഥാപിക്കേണ്ട രീതികൾ എന്നിവയെ കുറിച്ചുള്ള യുട്യൂബ് വീഡിയോകളും ഇപ്പോൾ ധാരാളമായ് അപ് ലോഡ് ചെയ്യപ്പെടുന്നുണ്ട്.
ഫ്രഞ്ച്കാർ കണ്ടുപിടിച്ച
ബിഡെറ്റ് ഉപയോഗത്തിന് മുന്നൂറിലധികം വർഷത്തെ ചരിത്രമുണ്ടെങ്കിലും അമേരിക്കക്കാർ അത് ഉപയോഗിക്കാതിരുന്നതിന് പിന്നിൽ പല കഥകളും ഉണ്ട്.
ബിഡെറ്റ് ഉപയോഗം പാപമായി കണ്ടവരും ഗർഭനിരോധനത്തിനുള്ള മാർഗ്ഗമായി കരുതിയിരുന്നവരും അമേരിക്കയിൽ ഉണ്ടായിരുന്നു.രണ്ടാം ലോക മഹായുദ്ധ കാലത്ത് ഫ്രഞ്ച് വേശ്യാലയങ്ങൾ സന്ദർശിച്ചിരുന്ന അമേരിക്കൻ സൈനികർ അവിടെ കണ്ട ഉപകരണം എന്ന നിലയിൽ
ബിഡെറ്റിനെ മോശപ്പെട്ട ഒന്നായി കരുതിയിരുന്നു എന്നും പറയപ്പെടുന്നു. എന്തൊക്കെ തന്നെ ആയാലും ബിഡെറ്റുകൾ പല രൂപമാറ്റക്കൾക്കും വിധേയമായി യൂറോപ്പിലും ഏഷ്യയിലുമൊക്കെ വ്യാപിച്ചു. അങ്ങനെ എത്തിയതാണ് നമ്മുടെ ശൗചാലയങ്ങളിലെ ഭിത്തികളിൽ ഇടം പിടിച്ച ആ ചെറിയ സ്പ്രേ ഷവർ.
ടോയിലറ്റ് പേപ്പറിനെക്കാൾ കൂടുതൽ ശുചിയാകും എന്നതിലുപരി മറ്റു പല നേട്ടങ്ങളും അമേരിക്കക്കാരുടെ ബിഡെറ്റിലേക്കുള്ള മാറ്റം കൊണ്ടുവരും. ഒരു വർഷം 1.5 കോടി മരങ്ങളാണ് അമേരിക്കയിലേക്ക് മാത്രമുള്ള ടോയിലറ്റ് പേപ്പർ നിർമ്മാണത്തിന് മുറിക്കപ്പെടുന്നത്. ഒരു റോൾ ടോയ്ലറ്റ് പേപ്പർ നിർമ്മാണത്തിന് മാത്രം വേണ്ടിവരുന്നത് 140 ലിറ്റർ വെള്ളമാണ്. അങ്ങനെ ജല ഉപഭോഗം തുടങ്ങി വന നശീകരണം വരെ കുറയാൻ ബിഡെറ്റ് ശീലം കാരണമാകും