WORLD

കൊറോണക്കാലത്ത് യുകെ മാറി ചിന്തിക്കുന്നു, ഉറ്റവരെ കെയര്‍ഹോമില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്നു

ലണ്ടന്‍: യുകെയിലെ കെയര്‍ഹോമുകളിലെ കൊറോണ മരണങ്ങളുടെ യഥാര്‍ത്ഥ കണക്ക് പുറത്ത് വന്നത് കെയര്‍ഹോമുകള്‍ക്ക് തന്നെ വന്‍ ഭീഷണിയായിത്തീര്‍ന്നിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഏറ്റവും പുതിയ കണക്ക് പ്രകാരം രാജ്യമാകമാനമുള്ള കെയര്‍ഹോമുകളില്‍ കൊറോണ കവര്‍ന്നെടുത്തിരിക്കുന്നത് 22,000ത്തോളം വയോജനങ്ങളുടെ ജീവനാണ്.ഇതോടെ തങ്ങളുടെ അച്ഛനമമ്മമാരെ അല്ലെങ്കില്‍ ഗ്രാന്റ് പാരന്റ്‌സിനെ അല്ലെങ്കില്‍ ഉറ്റവരായ വയോജനങ്ങളെ കെയര്‍ഹോമുകളില്‍ നിര്‍ത്താന്‍ ഭയപ്പെടുന്ന ബ്രിട്ടീഷുകാരേറുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. തല്‍ഫലമായി കെയര്‍ഹോമുകളില്‍ നിന്നും ഉറ്റവരെ എത്രയും വേഗം വീടുകളിലേക്ക് കൂട്ടിക്കൊണ്ട് വരുന്നവരേറുന്നുവെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.ഈ വിധത്തില്‍ അന്തേവാസികള്‍ നഷ്ടപ്പെടുന്നത് കെയര്‍ഹോമുകളുടെ സാമ്പത്തികസ്ഥിതി അവതാളത്തിലാക്കുമെന്നും അവിടങ്ങളിലെ നഴ്‌സുമാര്‍, കെയറര്‍മാര്‍ തുടങ്ങിയ ആയിരക്കണക്കിന് പേരുടെ ജോലികള്‍ക്ക് കടുത്ത ഭീഷണിയുയര്‍ത്തുമെന്നുമുള്ള മുന്നറിയിപ്പും ശക്തമാണ്.
ഈ വിധത്തില്‍ നഴ്സിംഗ് ഹോമുകളിലെ അന്തേവാസികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതോടെ അവയുടെ വരുമാനമിടിഞ്ഞ് സാമ്പത്തിക പ്രശ്‌നം അധികരിക്കുമെന്നാണ് മുന്നറിയിപ്പ്. കെയര്‍ഹോമുകളിലെ റെസിഡന്റുമാര്‍ക്ക് കൊറോണ ടെസ്റ്റുകളും ട്രീറ്റ്‌മെന്റുകളും പ്രദാനം ചെയ്യാത്തതിന്റെ ഫലമായി ഇവിടങ്ങളിലെ അന്തേവാസികള്‍ മരിക്കുന്നത് നിത്യസംഭവങ്ങളായിരിക്കുന്നതിനാല്‍ ഇപ്പോള്‍ റെസിഡന്റ്‌സിന്റെ എണ്ണത്തില്‍ പത്ത് ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് യുകെയിലാകമാനമുള്ള കെയര്‍ ഹോമുകളില്‍ 40,000ത്തില്‍ അധികം കിടക്കക്കളാണ് ആളില്ലാതെ ഒഴിഞ്ഞ് കിടക്കുന്നത്. കൊറോണ മരണക്കെണിയൊരുക്കി കാത്തിരിക്കുന്ന നഴ്‌സിംഗ് ഹോമുകളില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ കഴിയാന്‍ ഇനിയും അനുവദിച്ചാല്‍ അവര്‍ മരിച്ച് വീഴുമെന്ന ആശങ്ക കാരണമാണ് അവരെ ബന്ധുക്കള്‍ വീട്ടിലേക്ക് വിളിച്ച് കൊണ്ടു പോകുന്നതെന്നാണ് ലോയര്‍മാരും കെയര്‍ പ്രൊവൈഡര്‍മാരും ചാരിറ്റികളും എടുത്ത് കാട്ടുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ കെയര്‍ഹോമുകള്‍ക്ക് മുന്നോട്ട് പോകാന്‍ പ്രയാസമായിത്തീരുമെന്നും അവര്‍ മുന്നറിയിപ്പേകുന്നു. പുതിയ പ്രവണതയെ തുടര്‍ന്ന് കെയര്‍ ഹോം മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് മുന്നോട്ട് പോകുന്നതെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഈ സാമ്പത്തിക പ്രതിസന്ധി ഇനിയും രൂക്ഷമായാല്‍ അതില്‍ നിന്നും ഈ മേഖലയ്ക്ക് മോചനം നേടണമെങ്കില്‍ ചുരുങ്ങിയത് രണ്ട് കൊല്ലമെങ്കിലും വേണ്ടി വരുമെന്നും ഈ രംഗത്തെ എക്‌സ്പര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു.

Tags
Show More

Related Articles

Back to top button
Close