NEWSWORLD

കൊറോണ വുഹാനിലെ ലാബിൽ നിന്നെന്ന് ആവർത്തിച്ച് ട്രംപ്, ചൈനയ്‌ക്കെതിരെ പിഴ ചുമത്തണമെന്നും താൻ പറഞ്ഞത് ശരിയെന്ന് ഒരിക്കൽ ലോകമംഗീകരിക്കുമെന്നും ആവർത്തിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ്

വാഷിംഗ്ടണ്‍: കൊറോണ വൈറസ് ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നു തന്നെ വന്നതാണെന്നും വുഹാന്‍ ലാബില്‍ നിന്ന് പുറത്തായ വൈറസാണ് ലോകത്തെ ഇത്തരത്തിലാക്കിയതെന്നും അതിനാല്‍ ലോകത്തുണ്ടായ നാശനഷ്ടത്തിന് ചൈനയ്‌ക്കെതിരെ പിഴ ചുമത്തണമെന്നും ആവർത്തിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ലക്ഷക്കണക്കിന് പേരുടെ മരണത്തിന് ചൈന ഉത്തരം നല്‍കണമെന്നും ട്രംപ് പ്രസ്താവിച്ചു. താന്‍ പറഞ്ഞത് ശരിയാണെന്ന് ലോകം ഒരിക്കൽ അംഗീകരിക്കുമെന്നും ചൈനയാണ് ഇപ്പോൾ സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് ഉത്തരവാദി എന്നും ട്രംപ് പറഞ്ഞു.

കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിന്ന് പുറത്തായതാണെന്ന വാദം തള്ളിക്കളയാനാകില്ലെന്ന അമേരിക്കയിലെ ഉന്നത ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗസിയുടെ ഇമെയില്‍ സന്ദേശങ്ങളാണ് ഇപ്പോൾ വീണ്ടും ഈ ചർച്ചക്ക് കാരണം. പ്രസിഡന്റായിരുന്ന സമയത്തും അദ്ദേഹം കൊറോണ വിഷയത്തില്‍ ചൈനയ്ക്ക് നേരെ നിശിതമായ വിമർശനങ്ങൾ ഡൊണാൾഡ് ട്രംപ് ഉന്നയിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close