INDIANEWSTop News

കൊറോണ വൈറസിന്റെ പുതിയ രണ്ടു വകഭേദങ്ങള്‍ കൂടി കേരളത്തില്‍

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ രണ്ടു വകഭേദങ്ങള്‍ കൂടി കേരളത്തില്‍ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. N440K, E484K എന്നീ വകഭേദങ്ങളാണ് കണ്ടെത്തിയത്. എന്നാല്‍ ഇപ്പോഴത്തെ രോഗ വ്യാപനത്തിന് പുതിയ വൈറസാണ് കാരണമെന്നു പറയാന്‍ കഴിയില്ലന്ന് നീതി ആയോഗ് അംഗം വി.കെ.പോള്‍ പറഞ്ഞു. മഹാരാഷ്ട്രയിലും തെലുങ്കാനയിലും ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച യോഗം ചേര്‍ന്നിരുന്നു. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ യോഗത്തില്‍ പങ്കെടുത്തു. മഹാരാഷ്ട്ര കൂടാതെ, കേരളം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നിവടങ്ങളിലും സ്ഥിതി ഗുരുതരമാണെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് ചൊവ്വാഴ്ച 4034 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close