കൊറോണ വൈറസ് വാക്സിന് പുറത്തിറക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി റഷ്യ

മോസ്കോ: റഷ്യയിലെ ഗമാലിയ ദേശീയ ഗവേഷണ കേന്ദ്രവും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ചേര്‍ന്ന് ലോകത്തിലെ ആദ്യ കോവിഡ് വാക്സിന് വികസിപ്പിച്ചു . വാക്സിന് 2020 ഓഗസ്റ്റ് 12 നാവും രജിസ്റ്റര്‍ ചെയ്യുക. ഇതോടെ കോവിഡ് വൈറസിനെ നേരിടാനുള്ള വാക്സിന് രജിസ്റ്റര്‍ ചെയ്ത ലോകത്തിലെ ആദ്യത്തെ രാജ്യമായി റഷ്യ മാറി.
ശരീരത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി സാര്‍സ് കോവ് 2 വൈറസിന്റെ സ്പൈക്ക് പ്രോട്ടീനുമായി സംയോജിപ്പിച്ച് നിര്‍മ്മിച്ചതാണ് റഷ്യയുടെ വാക്സിന് കാന്‍ഡിഡേറ്റ്. വാക്സിനിലെ സുരക്ഷയെയും ഫലപ്രാപ്തിയെയും കുറിച്ച് ഗമാലിയ ദേശീയ ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടര്‍ അലക്സാണ്ടര്‍ ജിന്റ്സ്ബര്‍ഗ് പറയുന്നത് വാക്സിനിലെ വൈറസ് കണങ്ങള്‍ ശരീരത്തിന് ദോഷം ചെയ്യില്ലെന്നാണ്. എന്നാല്അണുബാധ തീവ്രമാക്കുന്നതിനുള്ള ചെറിയ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.