
വാഷിംഗ്ടണ്‍: ഉറവിടം എവിടെ നിന്ന് എന്നറിയാത്ത കൊറോണ വൈറസിന് പിന്നില്‍ ചൈനയുടെ അശ്രദ്ധ എന്നു വ്യക്തമാക്കി ശാസ്ത്രജ്ഞര്‍. വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് തുടക്കം മുതല്‍ സംശയത്തിന്റെ നിഴലിലായിരുന്നു. ചൈനയിലെ ഏറ്റവും വലിയ വൈറസ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന വുഹാന്‍ നഗരത്തില്‍ തന്നെ മാരക വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതാണ് സംശയത്തിന് കാരണമായത്. വൈറസ് ഈ ലാബില്‍ നിന്ന് അബദ്ധത്തില്‍ ചോര്‍ന്നതാണെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ ഈ വാദം ചൈന അംഗീകരിച്ചിട്ടില്ല. വൈറസ് വുഹാനില്‍ മാര്‍ക്കറ്റിലാണ് ഉത്ഭവിച്ചതെന്ന ചൈനയുടെ വാദം. ചൈനീസ് സര്‍ക്കാരിന് കീഴിലുള്ള സെന്ര് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ പോലും ഇത് അംഗീകരിക്കുന്നില്ല. വൈറസ് മാര്‍ക്കറ്റില്‍ രൂപംകൊണ്ടതല്ലെന്നും മറ്റെവിടെ നിന്നോ എത്തിയതാണെന്നുമാണ് സിഡിസി പറയുന്നുണ്ട്. എന്നാല്‍ ലാബില്‍ നിന്നും വൈറസ് വ്യാപനം ഉണ്ടായിട്ടില്ല എന്നാണ് അവര്‍ പറയുന്നത്.
വൈറസിനെ ലാബില്‍ സൃഷ്ടിച്ചതാണെന്ന ആരോപണമാണ് ആദ്യം ലോക രാജ്യങ്ങള്‍ ഉയര്‍ത്തിയിരുന്നത്. അമേരിക്ക ഉല്‍പ്പെടെ ചൈനയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. വൈറസ് മനുഷ്യസൃഷ്ടിയല്ലെന്നതിന് യുഎസ് ശാസ്ത്രജ്ഞര്‍ തന്നെ പിന്നീട് തെളിവുകള്‍ കണ്ടെത്തി.
വൈറസിന്റെ ഉദ്ഭവത്തെപ്പറ്റി പഠനം നടത്താന്‍ വിദഗ്ധസംഘത്തെ ചൈനയിലേക്ക് അയയ്ക്കാന്‍ ലോകാരോഗ്യ സംഘടന തീരുമാനിച്ചു. കോവിഡ് വ്യാപനം സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ചൈന മറച്ചുവച്ചെന്ന് യുഎസില്‍ അഭയം തേടിയ ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി മെങ് യാന്വെളിപ്പെടുത്തിയിരുന്നു. ഹോങ്കോങ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകയായിരുന്നു ഡോ. ലി മെങ് യാന്‍. യുഎസ് ചാനലായ ഫോക്സ് ന്യൂസിനോട് ഇക്കാര്യം അവര്‍ വെളിപ്പെടുത്തിയത്. യാനിന്റെ ആരോപണം തള്ളിയ ചൈന ഇവര്‍ ഹോങ്കോങ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ജീവനക്കാരിയല്ലെന്നാണ് പറയുന്നത്. േെലാകത്തെ അറിയിക്കുന്നതിനു വളരെ മുന്‍പുതന്നെ ചൈനയില്‍ രോഗം പടരുന്നുണ്ടായിരുന്നു എന്നും ഭരണാധികാരികള്‍ ഇക്കാര്യം മൂടിവയ്ക്കുകയായിരുന്നു എന്ന ഗുരുതര ആരോപണമാണ് ലി മെങ് യാന്‍ നടത്തിയിരിക്കുന്നത്.