KERALANEWSTop News

കൊലപാതകം മകള്‍ ബാധ്യതയാകുമെന്ന് കരുതി; സനുമോഹനെതിരെ കൊലക്കുറ്റം; കേരളത്തെ ഞെട്ടിച്ച വൈഗ കൊലപാതക കേസിൽ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: കേരളത്തെ ഞെട്ടിച്ച വൈഗ കൊലപാതക കേസിൽ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 13 വയസുള്ള മകള്‍ വെെ​ഗ ബാധ്യതയാകുമെന്ന് കണ്ട് സനുമോഹന്‍ കൊലപാതകം നടത്തുകയായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 236 പേജുള്ള കുറ്റപത്രത്തില്‍ കേസില്‍ 97 സാക്ഷികളുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്മകളെ കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

ആര്യയും ഗ്രീഷ്‌മയും കബളിപ്പിക്കുകയായിരുന്നു;വിവരമറിഞ്ഞ് പൊട്ടിക്കരഞ്ഞ് രേഷ്‌മ; ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിനെ കുറിച്ച് വീട്ടില്‍ പറഞ്ഞതിലുള‌ള പകയാകാമെന്ന് മൊഴി

കൊച്ചിയില്‍ മാസങ്ങള്‍ക്ക് മുന്‍പ് വൈഗ എന്ന 13കാരിയെ പെരിയാറില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടക്കം മുതല്‍ തന്നെ കാണാതായ അച്ഛനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കര്‍ണാടകയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കുട്ടിയെ കൊന്ന് രക്ഷപ്പെടാനായിരുന്നു സനുമോഹന്റെ ശ്രമമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കുട്ടി ബാധ്യതയാകുമെന്ന് കണ്ടാണ് സനുമോഹന്‍ കൊലപ്പെടുത്തിയത്.

വാ​ഗ്ദാനങ്ങളിൽ പത്തിരട്ടി; പഴ‌യ നാണയങ്ങൾക്കും കറൻസികൾക്കും വൻ വില; തട്ടിപ്പിൽ ജാ​ഗ്രത വേണമെന്ന് പൊലീസ്

കുട്ടിയെ കൊന്നശേഷം മറ്റൊരു നാട്ടില്‍ വേറൊരു ആളായി ജീവിക്കാനാണ് സനുമോഹന്‍ പദ്ധതിയിട്ടിരുന്നത്. സംഭവത്തിന് തൊട്ടുമുന്‍പ് ആലപ്പുഴയില്‍ നിന്ന് കൊച്ചിയിലേക്ക് വരുന്ന വഴി അരൂരില്‍ വച്ച് കുട്ടിക്ക് ഭക്ഷണം വാങ്ങി നല്‍കി. ഇതില്‍ ലഹരിവസ്തു കലര്‍ത്തി കുട്ടിയെ ബോധം കെടുത്താന്‍ ശ്രമിച്ചു എന്ന് കുറ്റപത്രത്തില്‍ പറയുന്നു. തുടര്‍ന്ന് ഫ്‌ലാറ്റില്‍ എത്തിയ ശേഷം പെണ്‍കുട്ടിയുടെ മുഖത്ത് തുണിയിട്ട ശേഷം ദേഹത്തോട് ചേര്‍ത്ത് അമര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു.

മര്‍ദ്ദനത്തിനിടെ തലയ്ക്ക് അടിയേറ്റ 16കാരന്‍ രക്ഷപ്പെട്ടു പുറത്തേയ്ക്ക് ഓടി; റോഡില്‍ കിടന്ന യുവാവിനെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചു;ആരുടെയും സഹായം കിട്ടാതെ സന്ദീപ് റോഡില്‍ കിടന്നത് മണിക്കൂറുകളോളം

ഇതിനെ തുടര്‍ന്ന് മകളുടെ ബോധം പോയി. മകള്‍ മരിച്ചു എന്ന് കരുതിയാണ് പെരിയാറില്‍ കൊണ്ടുപോയി എറിഞ്ഞതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കുട്ടി മരിച്ചെന്ന് കരുതി സനുമോഹന്‍ വൈഗയെ പെരിയാറില്‍ എറിയുകയായിരുന്നു. എന്നാല്‍ കുട്ടി മരിച്ചിരുന്നില്ലെന്നും വെള്ളം കുടിച്ചാണ് മരിച്ചതെന്നും പൊലീസ് കണ്ടെത്തി. കൊലപാതകം, ലഹരിവസ്തു നല്‍കല്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close