INSIGHTTop News

കൊല്ലം കണ്ട് കുളിരുന്ന കോൺ​ഗ്രസുകാരും; ഒ മാധവന്റെ മകൻ ബാധ്യതയായ മാർക്സിസ്റ്റുകാരും

വി മായാദേവി

കൊല്ലം മണ്ഡലം ആവശ്യപ്പെട്ട് പി സി വിഷ്ണുനാഥ് രംഗത്ത് എത്തിയതോടെയാണ് ഈ മണ്ഡലം ഏറെ ചര്‍ച്ചയായത്. നിലവിലെ എംഎല്‍എ എം മുകേഷിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടതുമുന്നണിക്കുള്ളില്‍ തന്നെ അസ്വാരസ്യങ്ങള്‍ പുകയുകയാണ്. ഇടതുക്യാമ്പിലെ തെരഞ്ഞെടുപ്പ് പ്രചാരണം വീക്ഷിക്കുന്ന ഏത് സാധാരണക്കാരനും ഇത് വ്യക്തമാകും.

സിനിമയും സ്റ്റേജ് ഷോകളും കോമഡി സ്‌കിറ്റുമായി നടക്കുന്ന ഒരാള്‍ക്ക് ഇതിനൊപ്പം ജനപ്രതിനിധി എന്ന നിലയിലുള്ള ചുമതല കൂടി നിര്‍വഹിക്കുക എന്നത് തെല്ലും എളുപ്പമല്ലെന്ന് കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് കൊല്ലത്തെ ജനങ്ങള്‍ക്ക് ബോധ്യമായിക്കഴിഞ്ഞു. അത് കൊണ്ട് തന്നെ മുകേഷിന് ഇനിയൊരു അവസരം കൂടി നല്‍കാന്‍ തക്കവിധം മൗഡ്യം കൊല്ലത്തെ പ്രബുദ്ധരായ ജനങ്ങള്‍ക്കില്ല. എംഎല്‍എ എന്ന നിലയില്‍ കനത്ത പരാജയമാണെന്ന് സ്വയം സമ്മതിച്ച മുകേഷിന് വേണ്ടി ജനങ്ങള്‍ക്ക് മുന്നിലേക്ക് എത്താന്‍ കൊല്ലത്തെ ഇടതു അനുഭാവികള്‍ക്കും സാധ്യമല്ല. അത് കൊണ്ട് തന്നെ ഇവിടെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അത്രകണ്ട് സജീവവുമല്ല.

ഇതൊക്കെയാണ് കോണ്‍ഗ്രസിലെ പല ഭൈമീകാമുകരെയും ഇങ്ങോട്ടേക്ക് ആകര്‍ഷിച്ചത്. എന്നാല്‍ കെപിസിസിയില്‍ അല്‍പ്പം പിടിപാട് കൂടുതലുള്ള ബിന്ദുകൃഷ്ണ ഇതെല്ലാം നേരത്തെ കണ്ടറിഞ്ഞ് അല്‍പ്പം മുന്‍പ് തന്നെ ഇവിടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പിസി വിഷ്ണുനാഥ് കൊല്ലം ജില്ലക്കാരനാണെങ്കിലും കൊല്ലം മണ്ഡലക്കാരനല്ലെന്നത് ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും അറിയാത്തത് കൊണ്ടൊന്നുമല്ല മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തി അദ്ദേഹത്തിന് വേണ്ടി നിലകൊള്ളുന്നത് എന്ന കാര്യം വ്യക്തമാണ്. വിജയസാധ്യത തെല്ലുമില്ലാത്ത കുണ്ടറയിലേക്ക് ബിന്ദുവിനെ കയറ്റി വിടാന്‍ അദ്ദേഹം ഉത്സാഹിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. കുണ്ടറയുടെ ഓരോ സ്പന്ദനവും അറിയുന്ന മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പോന്നൊരു എതിരാളിയെ അല്ല ബിന്ദു. കൊച്ചുമേഴ്‌സി മുതല്‍ ഇപ്പോഴത്തെ ഫിഷറീസ് മന്ത്രി വരെയായ മേഴ്‌സിക്കുട്ടിയമ്മ ഇവിടെ ഓരോരുത്തര്‍ക്കും തങ്ങളുടെ സ്വന്തമാണ്. അവരില്‍ ഒരാളാണ്.

അങ്ങനെയുള്ള അവരെ വീഴ്ത്താന്‍ പുതുപ്പള്ളിിയില്‍ നിന്ന് സാക്ഷാല്‍ കുഞ്ഞൂഞ്ഞ് വന്നാലും സാധ്യമല്ലെന്നത് ഇവിടെ ഏവര്‍ക്കും അറിയാവുന്നതുമാണ്. ഇത് തന്നെയാണ് കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നപ്പോള്‍ കുണ്ടറയിലെ സ്ഥാനാര്‍ത്ഥി അതില്‍ ഇല്ലാതെ പോയതും വിഷ്ണുനാഥിന്റെ പേരും ഒരു മണ്ഡലത്തിലും കണ്ടില്ല. വിഷ്ണു ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങള്‍ കണ്ടെത്താന്‍ ഏതെങ്കിലും ഏജന്‍സിയെ നിയോഗിച്ചിട്ടുണ്ടാകാം. അവരുടെ റിപ്പോര്‍ട്ട് വരുന്നത് വരെ നമുക്ക് കാത്തിരിക്കാം. ഏതായാലും വട്ടിയൂര്‍ക്കാവിന് വച്ച വെള്ളം തിളയ്ക്കാനിടയില്ല. മേയര്‍ബ്രോയെ അവരങ്ങനെ കൈവിട്ട് കളയില്ല. പിന്നെ വിഷ്ണുവിന് പറ്റിയ മണ്ഡലം എവിടെയുണ്ടാകും. ഏതായാലും അധികം കാത്തിരിക്കേണ്ടി വരില്ല. കാരണം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതി ഇങ്ങടുത്ത് കഴിഞ്ഞു.

ഒരുകാര്യം ഉറപ്പായിക്കഴിഞ്ഞു. ഇനി കൊല്ലത്തെ ഇടത്ക്യാമ്പ് ഉണരും. കാരണം ബിന്ദുവിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് തന്നെ തോറ്റുപോയെന്ന് ഇടതുപക്ഷം വിധിച്ച കൊല്ലത്ത് പുതു പ്രതീക്ഷകള്‍ ഉണരുകയാണ്. എന്ത് വില കൊടുത്തും ബിന്ദുവിനെ നിയമസഭ കാണിക്കാതിരിക്കാന്‍ ഉമ്മന്‍ചാണ്ടി പക്ഷം കിണഞ്ഞ് ശ്രമിക്കുമ്പോള്‍ മുകേഷ് ഒരു വട്ടം കൂടി നിയമസഭ കാണുമോ അതോ ഇതൊക്കെ ബിജെപിക്ക് ഗുണം ചെയ്യുമോ എന്ന് കാത്തിരുന്ന് കാണുക തന്നെ ചെയ്യാം.

കൂടുതൽ തെരഞ്ഞെടുപ്പ് വാർത്തകൾ..

https://mediamangalam.com/archives/45586
https://mediamangalam.com/archives/45531
https://mediamangalam.com/archives/45522
https://mediamangalam.com/archives/45443
https://mediamangalam.com/archives/45438
https://mediamangalam.com/archives/45051
https://mediamangalam.com/archives/45376
https://mediamangalam.com/archives/44886
https://mediamangalam.com/archives/45359
https://mediamangalam.com/archives/44674
https://mediamangalam.com/archives/44944
https://mediamangalam.com/archives/44884
https://mediamangalam.com/archives/45275
https://mediamangalam.com/archives/45280

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close