Breaking NewsElection 2021KERALANEWS

കൊല്ലം മുകേഷിനൊപ്പം; തോറ്റമ്പി ബിന്ദു കൃഷ്ണ

കൊല്ലത്ത് സിറ്റിങ് നിലനിർത്തി എം. മുകേഷ്. 3034 വോട്ടുകള്‍ക്കാണ് വിജയം. കോൺഗ്രസ്സ് സ്ഥാനാർഥി ബിന്ദു കൃഷ്ണയാണ് രണ്ടാമത്. മുകേഷിന് 16544 വോട്ടുകളും യു.ഡി.എഫ്. സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണക്ക് 14379 വോട്ടുകളുമാണ് ലഭിച്ചത്. എന്‍.ഡി.എ. സ്ഥാനാര്‍ഥി എസ്. സുനില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 17,611 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന എം മുകേഷ് വിജയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് 15832 വോട്ടിന്റെ മുന്‍തൂക്കം ലഭിക്കുകയും കോര്‍പ്പറേഷനില്‍ മികച്ച ഭൂരിപക്ഷത്തോടെ എല്‍.ഡി.എഫ്. വീണ്ടും അധികാരത്തില്‍ വരുകയും ചെയ്തു. ഈ തിരഞ്ഞെടുപ്പ് ഫലങ്ങളും എല്‍ ഡി എഫിന് വിജയപ്രതീക്ഷ നല്‍കിയ ഘടകങ്ങളായിരുന്നു. എക്‌സിറ്റ്‌പോള്‍ ഫലങ്ങളിലടക്കം മുകേഷിനായിരുന്നു മുന്‍തൂക്കം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close